വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന പുതിയ ചിത്രം പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ടൊവിനോ തോമസാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ശംഭുപുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ കഥയും ശംഭുവിന്‍റേത് തന്നെയാണ്

ഒരു സാമൂഹ്യ ആക്ഷേപ ചിത്രമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ശ്രിന്ദ, അനു മോള്‍, സൈജു കുറുപ്പ്, ശാന്തി ബാലചന്ദ്രന്‍, ടിനിടോം , അലന്‍സിയര്‍ സുനില്‍ സുഖദ  എന്നിവരാണ് മറ്റു താരങ്ങള്‍.

സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  സഞ്ജു എസ്. ഉണ്ണിത്താനാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ നിര്‍മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ക്യാമറ ജോമോന്‍ തോമസ്. നവംബറില്‍ ചിത്രം തീയേറ്ററുകളിലെത്തും

Paapam Cheyathavar Kalleriyatte

Content Highlights : Paapam Cheyathavar Kalleriyatte Vinay Forrt Santhy Balachandran Srindaa Sambhu Purushothaman