സംവിധായകൻ പാ രഞ്ജിത്ത് നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുതിരവാൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കലൈയരശൻ ആണ് നായകൻ.
പാ രഞ്ജിത്തിന്റെ തന്നെ രജനീകാന്ത് ചിത്രം കാലയിലൂടെ ശ്രദ്ധ നേടിയ അഞ്ജലി പാട്ടീലാണ് നായിക. മനോജ് ലിയോണൽ ജാസണും ശ്യാം സുന്ദറുമാണ് സംവിധാനം. പ്രദീപ് കുമാറും മാർട്ടൻ വിസറുമാണ് സംഗീതം. യാഴി ഫിലിംസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.
ആട്ടക്കത്തി, കാലാ, മദ്രാസ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ പാ രഞ്ജിത്ത് 2018 ലാണ് പരിയേരും പെരുമാൾ എന്ന ചിത്രത്തിലൂടെ നിർമാണത്തിലേക്കും കടക്കുന്നത്.
Content Highlights : Pa Ranjith Movie KuthiraivaalMovie First Look