ഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍, എണ്ണമറ്റ അംഗീകാരങ്ങള്‍.. തെന്നിന്ത്യന്‍ സിനിമകളിലെ കാഴ്ചകള്‍ക്ക് ശില്‍പ്പഭംഗി നല്‍കിയ പി.കൃഷ്ണമൂര്‍ത്തിയെന്ന കലാകാരന് സ്വന്തമായി ഒരു വീടുണ്ടായിരുന്നില്ല. കണക്കു പറഞ്ഞു കാശുമേടിക്കുന്നതില്‍ താന്‍ ഒരു പരാജയമായിരുന്നുവെന്നാണ് അദ്ദേഹം അതെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 2014 ല്‍ പുറത്തിറങ്ങിയ രാമാനുജന്‍ എന്ന സിനിമയ്ക്ക് ശേഷം കൃഷ്ണമൂര്‍ത്തി സിനിമയില്‍ നിന്ന് വിടവാങ്ങി. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അത്. 

വാടക കൊടുക്കാനും തന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനും പിന്നീടുള്ള നാളുകളില്‍ കൃഷ്ണമൂര്‍ത്തിയേറെ കഷ്ടപ്പെട്ടു. കലൈമാമണി പുരസ്‌കാരം വിറ്റാണ് ഹൃദ്‌രോഗത്തിന്റെ ചികിത്സയ്ക്കായി അദ്ദേഹം പണം കണ്ടെത്തിയത്. വാടക വീട്ടിലെ ജീവിതം മതിയാക്കി ആശ്രയകേന്ദ്രത്തിലേക്ക് ഭാര്യ രാജലക്ഷ്മിയ്‌ക്കൊപ്പം താമസം മാറാന്‍ പോലും അദ്ദേഹം ഒരു ഘട്ടത്തില്‍ തീരുമാനിച്ചിരുന്നു. അന്ന് അദ്ദേഹം ഒരു തമിഴ് മാധ്യമത്തോട് വികാരാധീനനായി പറഞ്ഞത് ഇങ്ങനെയായിരുന്നു.

'ആശ്രയകേന്ദ്രത്തിലേക്ക് താമസം മാറ്റുകയാണ്. എന്റെ കയ്യില്‍ ഉണ്ടായിരുന്നു കുറച്ചു പുസ്തകങ്ങളും മറ്റും പരിചയക്കാരെ എല്‍പ്പിച്ചു.  ഷോ കേസില്‍ ഭംഗിയില്‍ പ്രദര്‍ശിപ്പിക്കേണ്ട ഈ അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ എന്തു ചെയ്യണം എന്ന് എനിക്കറിയില്ല. എനിക്ക് ലഭിച്ച പ്രശസ്തി പത്രങ്ങളും കലാ വസ്തുക്കളും ഞാന്‍ കൂട്ടി വച്ചിരിക്കുകയാണ്. അതെല്ലാം കുപ്പ തൊട്ടിയിലേക്ക് വലിച്ചെറിയണം'. സിനിമയേക്കാള്‍ വലിയ മായയില്ലെന്നാണ് കൃഷ്ണമൂര്‍ത്തിയുടെ അനുഭവം സാക്ഷ്യപ്പെടുന്നത്. 

P krishnamoorthy National award winning art director he sold Kalaimani Award for treatment
പി.കൃഷ്ണമൂര്‍ത്തി

പഴയ തഞ്ചാവൂര്‍ ജില്ലയിലെ പൂപുഹാറില്‍ ജനിച്ച കൃഷ്ണമൂര്‍ത്തി ചെന്നൈ ഗവ. ഫൈന്‍ ആര്‍ട്സ് കോളേജില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കി ചിത്രകാരനായാണ് കലാജീവിതം ആരംഭിച്ചത്. സ്വാതിതിരുനാള്‍, വൈശാലി, പെരുന്തച്ചന്‍, വചനം, രാജശില്പി, പരിണയം, കുലം, ഗസല്‍ തുടങ്ങി 15-ഓളം മലയാള ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചു.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനംചെയ്ത സ്വാതിതിരുനാള്‍ (1987) ആണ് ആദ്യ മലയാളചിത്രം. ഈ ചിത്രത്തിലൂടെ കലാസംവിധാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും കലാമൂല്യമുള്ള മലയാള ചിത്രങ്ങളുടെ ഭാഗമായി.

1987 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1993-ലും 1996-ലും പുരസ്‌കാരം ലഭിച്ചു. 1999, 2000, 2006 വര്‍ഷങ്ങളില്‍ കലാസംവിധാനത്തിനും 2000-ല്‍ വസ്ത്രാലങ്കാരത്തിനും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

ദേശീയപുരസ്‌കാരം നേടിക്കൊടുത്ത ഭാരതി കൂടാതെ ഭാരതിരാജയുടെ നാടോടി തെന്‍ട്രല്‍, ബാലുമഹേന്ദ്ര സംവിധാനം ചെയ്ത വണ്ണവണ്ണപൂക്കള്‍, സംഗമം, ഇന്ദിര, നാന്‍കടവുള്‍ തുടങ്ങിയവയാണ് കൃഷ്ണമൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച പ്രധാന തമിഴ് ചിത്രങ്ങള്‍. 2014-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രാമാനുജന്‍ ആണ് അവസാനചിത്രം. 

Content Highlights: P krishnamoorthy, Five National film award winning art director, Vaishali, Oru Vadakkan Veeragadha, P krishnamoorthi passed away