അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രനെ അനുസ്മരിച്ച് സംവിധായകന്‍ ഭദ്രന്‍. ഭദ്രന്‍ സംവിധാനം ചെയ്ത അങ്കിള്‍ ബണ്‍ എന്ന ചിത്രത്തിലൂടെയാണ് പി. ബാലചന്ദ്രന്‍ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്. ബാലചന്ദ്രന്‍ എന്ന തിരക്കഥാകൃത്തിനേക്കാള്‍ തന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാണെന്ന് ഭദ്രന്‍ പറഞ്ഞു.

ഒരുപാട് ശ്രമത്തിനൊടുവിലാണ് ബാലചന്ദ്രന്‍ സിനിമയിലെത്തിയത്. ബാലചന്ദ്രന്‍ നന്നായി സംസാരിക്കുന്ന പ്രകൃതമായിരുന്നു. അദ്ദേഹത്തിന് ഒരുപാട് ജീവിതാനുഭവങ്ങളുണ്ടായിരുന്നു. അതെല്ലാം അദ്ദേഹം ഒഴിവുസമയങ്ങളില്‍ ഞാനുമായി പങ്കുവയ്ക്കുമായിരുന്നു. അത് കേട്ടിരിക്കാന്‍ തന്നെ രസമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തിനേക്കാള്‍ എന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളായിരുന്നു. പിന്നീട് ഞങ്ങള്‍ മറ്റൊരു സിനിമയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും ബാലചന്ദ്രനൊപ്പമുള്ള ഓര്‍മകള്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Content Highlights:P. Balachandran passed away, Director Bhadran Remembers actor