സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സിനിമക്കുള്ള പൂരസ്‌കാരം ലഭിച്ചിട്ടും സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവ് ദിവസത്തെ കളിയോട് വിതരണക്കാര്‍ക്ക് ഇപ്പോളും അയിത്തമാണ്. ഒരു തെരഞ്ഞെടുപ്പ് ദിവസത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടയില്‍ സംഭവിക്കുന്ന കാര്യങ്ങളെ  ആസ്പദമാക്കിയെടുത്ത ഈ ചിത്രം ചലചിത്ര മേളകളില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ഉണ്ണി ആറിന്റെ കഥയില്‍ നിന്ന് പിറവിയെടുത്ത ചിത്രം യാതൊരു താരപ്രഭയുമില്ലാതെയാണ് സനല്‍ കുമാര്‍ ഒരുക്കിയത്. അതിനാല്‍ പ്രേക്ഷകര്‍ ഈ സിനിമ കാണാന്‍ എത്തില്ല എന്നതാണ് വിതരണക്കാരുടെ വാദം. പണത്തിന് വേണ്ടിയല്ലാതെ സിനിമയെടുക്കുന്ന ഒരു കൂട്ടം ആളുകള്‍ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളുടെ നേര്‍ സാക്ഷ്യമാണ് ്‌സനല്‍ കുമാര്‍ ശശിധരന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്.