വിയ ആരാധകര്‍ക്ക് ഒരു ദുഖ വാര്‍ത്ത. ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണയുള്ള ഓവിയ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ഓവിയ ഷോ വിട്ടത്. മറ്റു മത്സരാര്‍ത്ഥികളുമായുള്ള അഭിപ്രായം വത്യാസവും വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളും ഓവിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും പറയപ്പെടുന്നു. എന്നാല്‍ ഷോയില്‍ നിന്ന് പുറത്ത് പോയത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ഓവിയ ഇല്ലെങ്കില്‍ ഇനി വരാനിരിക്കുന്നത് ബിഗ് ബോസിന്റെ അവസാന എപ്പിസോഡായിരിക്കുമെന്നും ആരാധകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഷോ തുടങ്ങിയത് മുതല്‍ ഏറ്റവും സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് ഓവിയക്കായിരുന്നു. പുറത്താക്കാന്‍ മറ്റു മത്സരാര്‍ത്ഥികള്‍ തുടര്‍ച്ചയായി വോട്ട് ചെയ്തിട്ടും പ്രേക്ഷക പിന്തുണകൊണ്ട് മാത്രം ഷോയില്‍ നിലനിന്നു ഓവിയ. 

oviya

തമിഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളിയാണ് ഓവിയ. ഓവിയ എന്ന പേര് സ്വീകരിച്ച ഹെലന്‍ നെല്‍സണ്‍ ജനിച്ചതും വളര്‍ന്നതും തൃശ്ശൂരിലാണ്. ഒരു ചാനല്‍ പരിപാടിയിലൂടെ ക്യാമറയ്ക്ക് മുന്‍പിലെത്തിയ ഓവിയ പൃഥ്വിരാജ്, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ കങ്കാരു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് അപൂര്‍വ, പുതിയ മുഖം എന്നിവയിലും വേഷമിട്ടെങ്കിലും പിന്നീട് മലയാളത്തില്‍ ഏറെ ശ്രദ്ധ നേടാനായില്ല. തമിഴില്‍ പക്ഷേ, അതായിരുന്നില്ല കഥ. കളവാണി എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ ഓവിയ മികച്ച പുതുമുഖ നടിയ്ക്കുള്ള വിജയ് പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് മന്‍മദര്‍ അന്‍പ്, കിരാട്ടകാ, മനുഷ്യമൃഗം, മറീന, കാലക്കലപ്പ്, ഭോഗി എന്നി നിരവധി ചിത്രങ്ങള്‍ തേടിയെത്തി.