കോപ്പിയടി ആരോപണങ്ങള്‍ പുത്തരിയല്ല ഇന്നത്തെ പല സംഗീത സംവിധായകര്‍ക്കും. പുതിയ കാലത്ത് പാട്ടുകാരന് പകുതി കഴിവുണ്ടായാല്‍ മതി. പാട്ടിനെ പൂര്‍ണതയിലെത്തിക്കാന്‍ സാങ്കേതിക വിദ്യയെ പരമാവധി ആശ്രയിക്കും. പാടാന്‍ അറിയാത്തയാളെക്കൊണ്ട് പാടിക്കും, ശബ്ദം മാറ്റിക്കും. സങ്കേതികവിദ്യ കൊണ്ട് ഇതിനെ കുറേയൊക്കെ മറികടക്കുന്നത് കൊണ്ട് കേൾവിക്കാർ ഇതൊന്നും അറിയുന്നില്ല. പക്ഷെ ഈ പാട്ടുകള്‍ക്ക് എത്രകാലം ആയുസ്സുണ്ടാകും? പുതിയ പല പാട്ടുകള്‍ക്ക് പിറകിലെ ഉള്ളുകള്ളികളെക്കുറിച്ച് തുറന്ന് പറയുകയാണ് സംഗീത സംവധായകന്‍ ഔസേപ്പച്ചന്‍. ഓഗസ്റ്റ് ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഔസേപ്പച്ചന്റെ ഈ തുറന്നുപറച്ചിൽ.

star and style'ഒരിക്കല്‍ യാദൃശ്ചികമായൊരു പാട്ടുകേട്ടു. ആദ്യ കേള്‍വിയില്‍ ഗംഭീരമായി തോന്നി. എന്റെ അടുത്ത ഒരു സുഹൃത്തിനെ വിളിച്ച് ഞാന്‍ ആ പാട്ട് കേള്‍ക്കണമെന്ന് പറഞ്ഞു. ഉച്ചയൂണിന് ശേഷം ആ പാട്ട് ഞാന്‍ വീണ്ടും കേട്ടു. പക്ഷെ എനിക്ക് പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല. ഈ പാട്ടിനെക്കുറിച്ചാണല്ലോ ഞാന്‍ ഇത്രയും അയാളോട് വാചാലനായതെന്ന് തോന്നിപ്പോയി. രണ്ടാമത് കേട്ടപ്പോള്‍ പൂര്‍ണമായും കൗതുകം നശിച്ചു. വളരെപ്പെട്ടന്ന് തന്നെ നമുക്ക് തോന്നുന്ന ഇഷ്ടം അകന്നകന്ന് പോകുന്നു. അതിന് ഒരു കാരണം മാത്രമേയുള്ളു ഇന്നത്തെ പല പാട്ടുകളിലും സംഗീതമില്ല. ഞാനടക്കമുള്ള പല സംവിധായകരും അത്തരം പാട്ടുകളുണ്ടാക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ഒരിക്കല്‍ ഒരു സംവിധായകന്‍ എന്നെ സമീപിച്ചു. അയാളുടെ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതമോ ഭാവമോ വേണ്ട. ഫോണിന്റെ റിങ് ടോണ്‍ ആക്കാന്‍ പറ്റിയ പാകത്തിനുള്ള ശബ്ദങ്ങളുടെ മിശ്രണം മാത്രം മതിയത്രേ. ജോലിയുടെ ഭാഗമായി ഇത്തരം പാട്ടുകള്‍ക്ക് ചെയ്യുമ്പോള്‍ സംതൃപ്തിയില്ല'- ഔസേപ്പച്ചന്‍ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം