ഔസേപ്പച്ചൻ വാളക്കുഴി, സിദ്ദിഖ്
മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാതാവ് ഔസേപ്പച്ചന് വാളക്കുഴിയുടെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് സംവിധായകന് സിദ്ദിഖ്. 'മിസ്സിങ് ഗേള്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
സിദ്ദിഖ് ലാല്‍ ഉള്‍പ്പടെ കഴിഞ്ഞ 40 വര്‍ഷത്തിനിടെ നിരവധി ടെക്നീനീഷ്യന്‍മാരെയും, ഹിറ്റ് സിനിമകളും, ആദ്യ സിനിമയായ 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' മുതല്‍ അവസാന പുറത്തിറങ്ങിയ 'ഒരു അഡര് ലവ്' വരെ ഒരു പിടി പുതുമുഖങ്ങളേയും മലയാള സിനിമയിലേക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് ഔസേപ്പച്ചന് വാളക്കുഴി. ഒരു അഡര് ലവിന് ശേഷം നായകന്, നായിക, സംവിധാകന്, തിരക്കഥാകൃത്ത്, സംഗീത സംവിധാകന് ഉള്‍പ്പടെ പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന ചിത്രമായിരിക്കും തന്റെ 21മത്തെ സിനിമയെന്ന് ഔസേപ്പച്ചന് വ്യക്തമാക്കി.
ഒത്തിരി നല്ല ഗാനങ്ങള്‍ നല്കിയ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ ഈ ചിത്രത്തിലും നല്ല ഗാനങള്‍ക്ക് പ്രാധാന്യമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രീകരണം പൂര്‍ത്തിയാക്കി ഉടന്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.
Content Highlights: ousepachan valakuzhy missing girl new film
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..