മരണത്തിന് ഒറ്റ് കൊടുക്കാനുള്ള വരവ്, റൊമാന്റിക് നായകന്മാരുടെ മാസ് പരിവേഷമെന്ന് ആരാധകർ


കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ഒന്നിക്കുന്ന ചിത്രം ഒറ്റിന്റെ ട്രെയിലർ പുറത്ത്. ചിത്രം സെപ്റ്റംബർ 2ന് തീയേറ്ററുകളിലേക്ക് 

ഒറ്റ് സിനിമയിൽ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ ത്രില്ലടിപ്പിക്കുന്ന ട്രെയിലർ പുറത്ത്. അധോലോക നായകന്മാർ ഓർമിപ്പിക്കുന്ന ഗെറ്റപ്പിലാണ് അരവിന്ദ് സാമി. ദാവൂദ് എന്ന പേരും ട്രെയിലെറിൽ പരാമർശിക്കുന്നുണ്ട്. ട്രെയിലറിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്. സെപ്റ്റംബർ 2ന് ചിത്രം രണ്ട് ഭാഷകളിലും തീയേറ്ററുകളിൽ എത്തും.

തീവണ്ടിക്ക് ശേഷം ടിപി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്.



ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് 'ഒറ്റ്'. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. എഡിറ്റിങ്ങ് -അപ്പു എൻ ഭട്ടതിരി. സ്റ്റിൽസ് -റോഷ് കൊളത്തൂർ. വസ്ത്രാലങ്കാരം -സ്റ്റെഫി സേവ്യർ. മേക്കപ്പ് -റോണക്സ് സേവ്യർ. സൗണ്ട് ഡിസൈനർ -രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ -സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ -മിഥുൻ എബ്രഹാം. സഹ നിർമാണം -സിനിഹോളിക്സ് പി.ആർ.ഒ -ആതിര ദിൽജിത്ത്.

Content Highlights: ottu movie trailer, kunchacko boban and arvind swami, tp fellini second movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented