Ottayan Poster
തൽഹത്ത്,ഗീതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന 'കെ എൽ-58 S-4330 ഒറ്റയാൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നസീർ നാസ്, ദേവൻ, സന്തോഷ് കീഴാറ്റൂർ,അൻസിൽ, നിർമ്മൽ പാലാഴി, അരിസ്റ്റോ സുരേഷ്, മട്ടനൂർ ശിവദാസ്, കാർത്തിക് പ്രസാദ്, മേഘ്ന എസ് നായർ, അഞ്ജു അരവിന്ദ്,സരയൂ , നീന കുറുപ്പ്,കണ്ണൂർ ശ്രീലത,തുടങ്ങിയവരോടൊപ്പം പുതുമുഖ ബാല താരങ്ങളായ പ്രാർത്ഥന പി നായർ , ലളിത് പി നായർ തുടങ്ങിയവർ അഭിനയിക്കുന്നു.
കനക രാജ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥ സംഭാഷണമെഴുതുന്നു. സുനിൽ കല്ലൂർ എഴുതിയ വരികൾക്ക് അനൂജ് അനിരുദ്ധൻ സംഗീതം പകരുന്നു. അഫ്സൽ, ഇഷാൻ ദേവ്, നജീം അർഷാദ് തുടങ്ങിയ പ്രമുഖർ ഗാനങ്ങളാലപിക്കുന്നു.
എഡിറ്റിംഗ്-പി സി മോഹനൻ. പ്രൊഡക്ഷൻ കൺട്രോളർ-നസീർ കൂത്ത്പറമ്പ്, കല-വിനീഷ് കൂത്തുപറമ്പ്, മേക്കപ്പ്-പ്രജി, കോസ്റ്റ്യും ഡിസൈനർ-റഷിന സുധി,വസ്ത്രാലങ്കാരം-ബാലൻ പുതുക്കുടി
സ്റ്റിൽസ്-അജിത് മൈത്രജൻ,ഡിസൈൻ- സത്യൻസ്, പശ്ചാത്തല സംഗീതം-സച്ചിൻ ബാലു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ,കൊറിയോഗ്രാഫർ-അർച്ചന റാം,സ്റ്റുഡിയോ- ചലച്ചിത്രം എറണാകുളം, പി ആർ ഒ-എ എസ് ദിനേശ്.
Content Highlights : Ottayan movie first look poster
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..