മികച്ച യൂത്ത് ഫിലിമിനുള്ള ഈ വര്‍ഷത്തെ ഏഷ്യാ പസഫിക്ക് സ്‌ക്രീന്‍ അവാര്‍ഡിനായുള്ള നാമനിര്‍ദേശക പട്ടികയില്‍ ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ഇടം നേടി.

മത്സര വിഭാഗത്തിലേക്കുള്ള അഞ്ച് ചിത്രങ്ങളുടെ പട്ടികയിലാണ് ഒറ്റാല്‍. കുട്ടനാട് പശ്ചാത്തലമാകുന്ന ചിത്രം വൃദ്ധനായ താറാവു കര്‍ഷകനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധമാണ് പറയുന്നത്.

ബ്രെത്ത് (ഇറാന്‍), റിങ്കന്‍ (മറാത്തി), വോള്‍ഫ് ആന്‍ഡ് ഷീപ് (ഫ്രാന്‍സ്), ദി വേള്‍ഡ് ഓഫ് അസ് (കൊറിയ) എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. നവംബര്‍ 24ന് ഓസ്ട്രേലിയയില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുക.