ന്റെ ചലച്ചിത്രം ഒറ്റാല്‍ ബര്‍ലിന്‍ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത വിവരം ജയരാജ് അറിയുന്നത് ഗുവാഹത്തി നിന്ന് അറുപത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍നിന്നാണ്. മോരിഗോണ്‍ ജില്ലയിലെ കച്ചാനി ഗ്രാമത്തിലായിരുന്നു ഈ സന്തോഷ വാര്‍ത്തയറിയുമ്പോള്‍ ജയരാജ്.

അസമിലെ കുഗ്രാമത്തില്‍ ജയരാജ് എത്തിയതിന് ഒരു നിയോഗത്തിന്റെ കഥയുണ്ട്. നിരവധിദേശീയ പുരസ്‌കാരങ്ങള്‍ലഭിച്ച ഒറ്റാല്‍ എന്നചിത്രം രൂപപ്പെടുത്തുന്നതിലേക്ക് നിമിത്തമായ പത്തുവയസ്സുകാരനായ അഷാദുള്‍ ഇസ്ലാമെന്ന കുട്ടിയെ കാണണമെന്ന ആഗ്രഹമാണ് വെള്ളിയാഴ്ച ജയരാജ് സഫലീകരിച്ചത്. തന്റെ സിനിമയുടെ പൂര്‍ണത തേടിയുള്ള യാത്രയായിരുന്നു അത്.

ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുമ്പോള്‍ ചങ്ങാടത്തിന് മുകളില്‍ തന്റെ ആട്ടിന്‍കുട്ടികളെ രക്ഷിച്ചുകൊണ്ട് നീങ്ങുന്ന അഷാദുള്‍ ഇസ്ലാമിന്റെ ചിത്രം 2014-ല്‍ ഒരു ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രം ഭാര്യാപിതാവായ പ്രൊഫ. എന്‍.പി. സുരേന്ദ്രനാഥ് ജയരാജിന് കാട്ടിക്കൊടുത്തതിനെ തുടര്‍ന്നാണ് ഒറ്റാല്‍ എന്ന ചിത്രത്തിന്റെ കഥയിലേക്ക് ജയരാജ് കടക്കുന്നത്. ആന്റണ്‍ ചെക്കോവിന്റെ മോസ്‌കോവിലെ പടക്കശാലയില്‍ ബാലവേലചെയ്യുന്ന വാങ്ക എന്ന കുട്ടിയുടെ കഥ സിനിമക്കയയ്ക്കണമെന്ന് ജയരാജ് ആലോചിച്ചിരുന്നു. അതിനിടയിലാണ് തന്റെ ആട്ടിന്‍ കുട്ടികളെ ജലപ്രളയത്തില്‍നിന്ന് രക്ഷിക്കുന്ന അഷാദുളിന്റെ ചിത്രം ജയരാജിനെ മഥിക്കുന്നത്. ആ നിമിഷത്തില്‍നിന്നാണ് ഒറ്റാല്‍ എന്ന ചിത്രത്തിന്റെ പിറവി.

2014-ല്‍ ആ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്‍ റിതുരാജ് കന്‍വാറിനെയും കൂട്ടിയാണ് ജയരാജ് ഇവിടെ എത്തുന്നത്. പത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ വലിയ കോപ്പി റിതുകുമാര്‍ പക്കലുണ്ടായിരുന്നു. അത് ഗ്രാമവാസികളെ കാണിച്ചുകൊടുത്തപ്പോള്‍ അവര്‍ക്ക് അത്ഭുതമായിരുന്നെന്ന് ജയരാജ് പറയുന്നു. തങ്ങളുടെ ഗ്രാമത്തിലെ ഒരു ബാലനെത്തേടി കേരളത്തില്‍ നിന്നൊരാള്‍ എന്നതും അവര്‍ക്ക് അത്ഭുതമായിരുന്നു. 'മാതൃഭൂമി' ടെലിവിഷനില്‍ യാത്ര അവതരിപ്പിക്കുന്ന റോബിദാസും ജയരാജിനൊപ്പം ഉണ്ടായിരുന്നു. ഇവര്‍ എത്തുന്ന സമയത്ത് അഷാദുള്‍ ഇസ്ലാം അച്ഛനൊപ്പം ഇഷ്ടികക്കളത്തിലായിരുന്നു. സ്‌കൂളില്‍പോകാത്ത പത്തു വയസ്സുകാരന്റെ ദൈന്യത തന്നെ വേദനിപ്പിച്ചെന്നും അവന്റെ തുടര്‍പഠനത്തിനുള്ള എല്ലാസഹായവും നല്‍കിയാണ് ജയരാജും സംഘവും ഗോഹട്ടിയില്‍നിന്ന് മടങ്ങിയത്.