കോവിഡ് കാലം കൊയ്ത്തുകാലമാക്കി ഒടിടി പ്ലാറ്റ് ഫോമുകൾ


തിയേറ്ററുകളില്‍ ഏതാനും ദിവസങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും കോവിഡ് കൂടിയതോടെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്

OTT

കോവിഡ് പ്രതിസന്ധിയില്‍ തീയേറ്ററുകളുടെ വാതിലുകള്‍ വീണ്ടും അടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുത്തന്‍ റിലീസുകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. തീയേറ്ററുകളില്‍ ഏതാനും ദിവസങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും കോവിഡ് കൂടിയതോടെ തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്.

വണ്‍മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിട്ട വണ്‍ നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്തത്. പ്രീസ്റ്റിനു ശേഷം മമ്മൂട്ടിയുടേതായി ഒടിടിയില്‍ റിലീസിനെത്തുന്ന ചിത്രം കൂടിയാണ് വണ്‍. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്​ട്രീം ചെയ്യുന്നത്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. മാര്‍ച്ച് 26നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.

മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വഹിച്ചത്.

കര്‍ണന്‍

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്‍ണന്‍. ഏപ്രില്‍ 9 ന് ചിത്രം ഇന്ത്യയൊട്ടാകെ പ്രദര്‍ശനത്തിനെത്തിയിരുന്നു. ലാല്‍, രജിഷ വിജയന്‍, യോഗി ബാബു, ഗൗരി ജി കിഷണ്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. മെയ് 6 ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

വക്കീല്‍ സാബ്

പവന്‍ കല്യാണ്‍ നായകനായെത്തുന്ന വക്കീല്‍ സാബ് ഏപ്രില്‍ 30 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യു. തിയേറ്ററുകളില്‍ ഏപ്രില്‍ 9 നാണ് ചിത്രം റിലീസ് ചെയ്തത്. നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്കാണ് വക്കീല്‍ സാബ്. താപ്‌സി പന്നു, കീര്‍ത്തി കുല്‍ഹാരി, ആന്‍ഡ്രിയ താരിയാങ്ങ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച വക്കീല്‍ കഥാപാത്രത്തെയാണ് തെലുങ്കില്‍ പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ശ്രീരാം വേണു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കച്ചിരിക്കുന്നത് ബോണി കപൂറും ദില്‍ രാജുവും ചേര്‍ന്നാണ്. തമന്‍ ആണ് സംഗീതം.

സുല്‍ത്താന്‍

കാര്‍ത്തി നായകനായ സുല്‍ത്താന്‍ മെയ് 2 ന് ആഹാ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും. ഏപ്രില്‍ 2 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

ഭാഗ്യരാജ് കണ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താനിലെ നായിക രശ്മിക മന്ദാനയാണ്. ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ റെമോയുടെ സംവിധായകനാണ് ഭാഗ്യരാജ് കണ്ണന്‍.

ആക്ഷനും റൊമാന്‍സിനും പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ചിത്രമാണ് സുല്‍ത്താന്‍. യോഗി ബാബു, മന്‍സൂര്‍ അലി ഖാന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. എസ് ആര്‍ പ്രകാശ് ബാബു, എസ്.ആര്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

രാധെ

ബോളിവുഡിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ സല്‍മാന്‍ ഖാന്‍ രാധെ സീ പ്ലെക്‌സില്‍ റിലീസ് ചെയ്യും. മെയ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിഷ പട്ടാണിയാണ് ചിത്രത്തിലെ നായിക.

സര്‍ദാര്‍ കാ ഗ്രാന്റ്‌സണ്‍

രാകുല്‍ പ്രീത് സിംഗ്, അര്‍ജുന്‍ കപൂര്‍ എന്നിവര്‍ പ്രധാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സര്‍ദാര്‍ കാ ഗ്രാന്റ്‌സണ്‍. മെയ് 18 ന് ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്യും.

Content Highlights: OTT relases amidst covid crisis, Karnan, Radhe, Vakeel Sab, One, Sardar Ka Grandsion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented