Photo: Mathrubhumi
ന്യൂഡല്‍ഹി: ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കനിയന്ത്രണം സംബന്ധിച്ച് നിയമങ്ങള്‍ രൂപവത്കരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി.
മാര്‍ച്ച് ആറിനാണ് ഹൈക്കോടതി ഐ.ടി. മന്ത്രാലയത്തോട് ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്.
ഇക്കാര്യത്തില്‍ മന്ത്രാലയം ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ലെന്ന് ഏപ്രില്‍ 12-ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി.
മന്ത്രാലയത്തിനുവേണ്ടി നോട്ടീസ് സ്വീകരിക്കാന്‍ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകയായ മോണിക്ക അറോറയോട് ആവശ്യപ്പെട്ടു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്‍പ്പെടെ ഉപയോഗിക്കുന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലഭാഷയടക്കം പ്രയോഗിക്കുന്നത് ഗൗരവമായി കാണണം.
സാമൂഹികമാധ്യമങ്ങളിലും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലും ഉള്ളടക്കനിയന്ത്രണത്തിനുള്ള നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും രൂപപ്പെടുത്തുന്നതിന് അടിയന്തരശ്രദ്ധ ആവശ്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. കേസില്‍ 25-ന് അടുത്ത വാദം കേള്‍ക്കും.
Content Highlights: OTT platforms, restriction on adult content foul language, central government move
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..