തിയ്യറ്ററിൽ പ്രദർശിപ്പിച്ചില്ലെങ്കിലും ഇനി ഓസ്കറിന് പരിഗണിക്കും; നിയമം ഭേ​ദ​ഗതി ചെയ്തു


അക്കാദമിയിലെ 54 അം​ഗ ഭരണ സമിതിയുടെ വിർച്വൽ കൂടികാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനമെടുക്കുന്നത്.

-

സ്കർ പുരസ്കാരത്തിന് അയക്കുന്ന ചിത്രങ്ങൾ തിയ്യറ്ററിൽ പ്രദർശിപ്പിക്കണമെന്ന നിയമത്തിൽ മാറ്റം വരുത്തി അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്ട്സ് ആന്റ് സയൻസ്. ലോകം മുഴുവൻ കോവിഡ് 19 ഭീതിയിൽ കഴിയവെയാണ് അക്കാദമി നിയമം ഭേദ​ഗതി ചെയ്തിരിക്കുന്നത്.

അക്കാദമിയിലെ 54 അം​ഗ ഭരണ സമിതിയുടെ വിർച്വൽ കൂടികാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനമെടുക്കുന്നത്. ഓസ്കർ പുരസ്കാരത്തിന് യോ​ഗ്യത നേടണമെങ്കിൽ ലോസ് ആഞ്ജലീസിലുള്ള ഏതെങ്കിലും ഒരു തിയ്യറ്ററിൽ സിനിമ ഒരാഴ്ച പ്രദർശിപ്പിക്കണമെന്നായിരുന്നു നിയമം. കോവിഡ് 19 ലോകം മുഴുവൻ പടർന്ന സാഹചര്യത്തിൽ‌ സിനിമാ തിയ്യറ്ററുകൾ തുറക്കുന്നത് കുറച്ച് കാലത്തേക്ക് പ്രായോ​ഗികമല്ല. അതുകൊണ്ടാണ് നിയമം ഭേത​ഗതി ചെയ്തതെന്ന് അക്കാദമി വ്യക്തമാക്കി.

കൊവിഡ് 19 ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യാന്തര സിനിമാവിപണിയിൽ ഈ വർഷം കുറഞ്ഞത് 37,000 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സിനിമയുടെ സ്ഥിതിയും മരിച്ചല്ല. ആദ്യം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണിൽ ബോളിവു‍ഡ് സിനിമയ്ക്കുണ്ടായ നഷ്ടം 500 കോടിയാണെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകൾ കണക്കാക്കുന്നത്.

Content Highlights: Oscars eligibility rules are changed amid Covid 19 Crisis, Academy of Motion pictures arts and science


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented