ചിത്രത്തിൽ നിന്ന്
2022 ഓസ്കര് പുരസ്കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട തമിഴ് ചിത്രം കൂഴങ്കല്‍ അവസാന പട്ടികയില്‍ നിന്ന് പുറത്ത്. നവാഗത സംവിധായകന് പി.എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രം നയന്‍താരയും വിഘ്നേഷ് ശിവനുമാണ് നിർമിച്ചത്. അക്കാദമി പുരസ്കാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റ് പങ്കുവെച്ച് കൊണ്ട് വിഘ്നേശ് തന്നെയാണ് ചിത്രം പട്ടികയിൽ നിന്നും പുറത്തായ വിവരം പങ്കുവച്ചത്.
'ഈ പട്ടികയില്‍ കൂഴങ്കല്‍ ഉണ്ടോ എന്ന് നോക്കാന്‍ സാധിച്ചത് തന്നെ വലിയ നേട്ടമായാണ് കാണുന്നത്. എങ്കിലും പട്ടികയില്‍ ഇടം നേടിയിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ള സ്വതന്ത്ര സിനിമാ പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും നൽകാൻ സാധിക്കുമായിരുന്ന സന്തോഷവും അഭിമാനവും സവിശേഷമായേനെ. ഈ അവസരത്തില്‍ ഇത്രയും നിഷ്കളങ്കമായ സിനിമ സംവിധാനം ചെയ്തതിന് വിനോദ് രാജയോട് നന്ദി പറയുന്നു. ഞങ്ങളുടെ സിനിമ ഓസ്കര് എന്‍ട്രിയായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ജൂറി അംഗങ്ങള്‍ക്കും നന്ദി.' വിഘ്നേശ് ട്വിറ്ററിൽ കുറിച്ചു.
റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്കാരം ചിത്രം സ്വന്തമാക്കിയിരുന്നു. ചെല്ലപാണ്ടി, കറുത്തതാടിയാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മദ്യപാനിയായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ ഭാര്യ വീട് വിട്ടുപോകുന്നു. ഒടുവില്‍ അവരെ തിരികെയെത്തിക്കാന്‍ ഭര്‍ത്താവും മകനും പരിശ്രമിക്കുകയും ഒടുവില്‍ വിജയം നേടുന്നതുമാണ് ചിത്രത്തിന്റെ കഥ. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.
Content Highlights: Oscars 2022 shortlist Indias official entry Koozhangal Out of the race
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..