'പാച്ചുവും അത്ഭുതവിളക്കും' ചിത്രത്തിൽ നിന്നും, കീരവാണി | PHOTO: SCREEN GRAB, AFP
തിയേറ്ററുകളിൽ വിജയമായി മാറിയ ശേഷം ഒടിടിയിലെത്തിയ 'പാച്ചുവും അത്ഭുതവിളക്കും' മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. അഖിൽ സത്യൻ - ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം ഒട്ടേറെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരെ ആകർഷിച്ചു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ഓസ്കാർ പുരസ്കാര ജേതാവ് എം.എം. കീരവാണി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്.
''ഇന്നലെയാണ് ഞാൻ ജസ്റ്റിൻ പ്രഭാകർ സംഗീതമൊരുക്കിയ പാച്ചുവും അത്ഭുത വിളക്കും കണ്ടത്. അതിലെ സംഗീതവും പശ്ചാത്തല സംഗീതവും വളരെ മനോഹരമായിരുന്നു. ഫഹദ് ഫാസിൽ എപ്പോഴും ഒരു ജീനിയസാണ്, കൂടാതെ സിനിമയിലെ എല്ലാ അഭിനേതാക്കളും നന്നായിരിക്കുന്നു. അതുപോലെ തന്നെ സംഗീതവും ഏറെ മികച്ചതാണ്'', കീരവാണി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ പറഞ്ഞു.
തിരുവനന്തപുരം ലുലു മാളിലെത്തിയ ഓസ്കർ ജേതാവ് കീരവാണിയ്ക്ക് വൻ സ്വീകരണമാണ് തലസ്ഥാനത്ത് നൽകിയത്. ‘മജീഷ്യൻ’ എന്ന പുതിയ സിനിമയുടെ പൂജയിൽ പങ്കെടുക്കാനാണ് കീരവാണി എത്തിയത്. ഗിന്നസ് പക്രു നായകനായെത്തുന്ന ചിത്രത്തിനുവേണ്ടി മൂന്ന് ഗാനങ്ങൾ അദ്ദേഹം ഒരുക്കുന്നുമുണ്ട്.
രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ആർ.ആർ.ആറി’-ൽ കീരവാണിയൊരുക്കിയ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ അടുത്തിടെ ഓസ്കർ സ്വന്തമാക്കിയിരുന്നു. ഓസ്കാർ വിജയം നേടിയതിന് ശേഷം ആദ്യമായിട്ട് കീരവാണി കേരളത്തിലെത്തിയത് ‘മജീഷ്യൻ’ എന്ന സിനിമയുടെ പൂജയിൽ പങ്കെടുക്കാനായിരുന്നു.
ഫഹദിനെ കൂടാതെ ഇന്നസെൻറ്, ഇന്ദ്രൻസ്, മുകേഷ്, വിനീത്, വിജി വെങ്കടേഷ്, നന്ദു, മോഹൻ ആഗാഷെ, ഛായാ കദം, ദേവിക ദഫ്തർദാർ, ധ്വനി രാജേഷ്, അഞ്ജന ജയപ്രകാശ്, തുടങ്ങി വലിയൊരു താര നിരയാണ് 'പാച്ചുവും അത്ഭുതവിളക്കും' സിനിമയിലുള്ളത്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് 'പാച്ചുവും അത്ഭുതവിളക്കും' നിർമിച്ചിരിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
Content Highlights: oscar winner mm keeravani about pachuvum atbhutha vilakkum movie songs


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..