നാട്ടു നാട്ടു ഗാനരംഗത്തിൽ ജൂനിയർ എൻ.ടി.ആറും രാംചരൺ തേജയും | ഫോട്ടോ: www.facebook.com/RRRMovie
95-ാമത് ഓസ്കർ പുരസ്കാരപ്പട്ടികയിൽ ചരിത്രനേട്ടം കൈവരിക്കാനൊരുങ്ങി രാജമൗലി ചിത്രമായ ആർ.ആർ.ആർ. സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ നാമനിർദേശം ലഭിച്ചിരിക്കുന്നു. ആർ.ആർ.ആറിന്റെ അണിയറപ്രവർത്തകർ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഒറിജിനൽ സോങ് വിഭാഗത്തിലാണ് ഗാനത്തിന് നാമനിർദേശം ലഭിച്ചിരിക്കുന്നത്.
ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന്റെ നെറുകയിൽ നിൽക്കുന്ന അവസരത്തിലാണ് ആർ.ആർ.ആറിനെ തേടി ഇങ്ങനെയൊരു നേട്ടവും എത്തിയിരിക്കുന്നത്. 'ഞങ്ങൾ ചരിത്രം കുറിച്ചിരിക്കുന്നു' എന്നാണ് ആർ.ആർ.ആർ. ടീം ട്വീറ്റ് ചെയ്തത്. ഇങ്ങനെയൊരു വാർത്ത പങ്കുവെയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും അവർ ട്വീറ്റ് ചെയ്തു.
ഈ മാസം പ്രഖ്യാപിച്ച ഗോൾഡൻ ഗ്ലോബിലും അഭിമാനാർഹമായ നേട്ടമാണ് ആർ.ആർ.ആറും നാട്ടു നാട്ടു ഗാനവും കൈവരിച്ചത്. മികച്ച ഒറിജിനൽ സോങ് എന്ന വിഭാഗത്തിലാണ് നാട്ടു നാട്ടുവിലൂടെ സംഗീത സംവിധായകൻ എം.എം. കീരവാണി പുരസ്കാരം സ്വന്തമാക്കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു നൃത്തസംവിധാനം.
ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്.ആര്.ആര്. നോമിനേഷന് നേടിയിരുന്നത്. പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തിയത്. 2009ല്‍ എ.ആര്. റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്.
Content Highlights: oscar nomination for nattu nattu from rrr, ss rajamouli, mm keeravani, jr ntr and ram charan teja
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..