Pampally
അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആട്സ് ആന്റ് സയന്‍സ് 'ഓസ്കാര്‍' അന്താഷ്ട്ര ഗ്ലോബല്‍ മൂവി ഡേയില്‍ ഇടം നേടി സംവിധായകന് പാമ്പള്ളി. ഫെബ്രുവരി 12 നാണ് എല്ലാ വര്‍ഷവും അന്താരാഷ്ട്ര ഗ്ലോബല്‍ മൂവി ഡേ ആഘോഷിക്കുന്നത്.
മൂന്നാമത് അന്താരാഷ്ട്ര ഗ്ലോബല്‍ മൂവി ഡേ സെലിബ്രേഷന്റെ ഭാഗമായി അവര്‍ ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട സിനിമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് ആഘോഷം നടത്തുന്നത്. പാമ്പള്ളിയോടൊപ്പം ഹോംങ്കോങ്ങ് സ്റ്റാര്‍ ആന്റണ്‍, വെനുസ്വേലയിലെ ഫെലിക്സ് തുടങ്ങിയവരും ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നും ആദ്യമായാണ് ഒരു ചലച്ചിത്ര പ്രവര്ത്തകന് ഓസ്കാറിന്റെ ഗ്ലോബല്‍ പ്രേമോഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നത്.
2018 ലെ സിന്‍ജാര്‍ എന്ന സിനിമയ്ക്ക് പാമ്പള്ളി മികച്ച നവാഗത സംവിധായകന്, മികച്ച സിനിമ എന്നിവയ്ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.
ലോകം മുഴുക്കെയുള്ള തിരഞ്ഞെടുക്കപ്പെട്ടവരുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയും ആദ്യ സിനിമയും എന്നതിനെക്കുറിച്ച് സംസാരിക്കാനായിരുന്നു ആവശ്യപ്പെട്ടത്. എഴുത്തുകാരനും സംവിധായകനുമായ പാമ്പള്ളി 67-ാമത് ദേശീയ ചലച്ചിത്രാത്സവത്തിന്റെ ജൂറിയായും 94-മത് ഓസ്കാര്‍ വിദേശ സിനിമകളുടെ വിഭാഗത്തില്‍ ഇന്ത്യന്‍ സെലക്ഷന് ജൂറിയായും പ്രവര്‍ത്തിച്ചിരുന്നു. ഇത്തവണത്തെ ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ജൂറികൂടിയായിരുന്നു പാമ്പള്ളി. തന്റെ ഏറ്റവും പുതിയ രണ്ട് ചലച്ചിത്രങ്ങളുടെ പ്രാഥമിക പണിപ്പുരയിലാണ് പാമ്പള്ളി.
ഇന്ത്യ കൂടാതെ അമേരിക്ക, കൊളമ്പിയ, ബോലിവിയ, മെക്സിക്കോ, അമേരിക്കയിലെ കാലിഫോര്‍ണിയ, ഇന്തോനേഷ്യ, ബ്രസീല്‍, ഈജിപ്ത്, കാനഡ, ബംഗ്ളാദേശ്, ഇറ്റലി, മെക്സി ക്കോ, റഷ്യ, റൊമാനിയ, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ സിനിമ പ്രവര്‍ത്തകരും സിനിമാ നിരൂപകരും ഈ പ്രമോഷണല്‍ വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Content Highlights: Oscar Global Movie Day, Director Pampally participate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..