ജിമ്മി കിമ്മൽ, ആർ.ആർ.ആറിൽ ജൂനിയർ എൻ.ടി.ആറും രാംചരണും | ഫോട്ടോ: എ.പി, പി.ടി.ഐ
ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ കൂടുതല്‍ വാര്‍ത്തകളില്‍ നിറയുകയാണ് ആര്‍.ആര്‍.ആര്‍. ചിത്രത്തേക്കുറിച്ച് ഓസ്‌കര്‍ അവതാരകന്‍ ജിമ്മി കിമ്മല്‍ നടത്തിയ ഒരു പരാമര്‍ശം പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ആര്‍.ആര്‍.ആര്‍ ഒരു ബോളിവുഡ് ചിത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
പുരസ്‌കാരവേദിയിലേക്ക് നടന്‍ ഡൈ്വയ്ന്‍ ജോണ്‍സണ്‍, നടി എമിലി ബ്ലണ്ട് എന്നിവരെ ക്ഷണിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ജിമ്മി കിമ്മലിന്റെ പരാമര്‍ശം. നാട്ടു നാട്ടു എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഏതാനും നര്‍ത്തകര്‍ ചുവടുകളുമായെത്തി കിമ്മലിനെ വേദിയില്‍ നിന്ന് മാറ്റുന്നതായിരുന്നു രംഗം. ഇതിനിടെയായിരുന്നു അദ്ദേഹം ആര്‍.ആര്‍.ആര്‍ ബോളിവുഡ് ചിത്രമാണെന്ന് പറഞ്ഞത്.
എന്നാല്‍ കിമ്മലിന്റെ ഈ പരാമര്‍ശം ആരാധകര്‍ക്ക് അത്ര രസിച്ചില്ല. സോഷ്യല്‍ മീഡിയയിലെമ്പാടും പ്രതിഷേധ പോസ്റ്റുകള്‍ നിറഞ്ഞു. ഓസ്‌കര്‍ വിവാദങ്ങളും സംഘര്‍ഷങ്ങളും ഇഷ്ടപ്പെടുന്നെന്നാണ് ഒരാളുടെ കമന്റ്. ആര്‍.ആര്‍.ആര്‍ ഒരു ദക്ഷിണേന്ത്യന്‍ ചിത്രമാണ്, ഒരു തെലുങ്ക് ചിത്രം, ടോളിവുഡ്. ചിലര്‍ പറയുന്നതുപോലെ ബോളിവുഡ് അല്ലെന്ന് എഴുത്തുകാരി പ്രീതി ഛിബ്ബര്‍ ട്വീറ്റ് ചെയ്തു.
ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് മത്സരിച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ഈ ഗാനം പുരസ്‌കാരവേദിയില്‍ അവതരിപ്പിച്ചിരുന്നു. രാഹുല്‍ സിപ്ലിഗഞ്ജും കാലഭൈരവയുമായിരുന്നു ഗായകര്‍. സിനിമയിലും ഇവര്‍തന്നെയാണ് ഗാനം ആലപിച്ചത്. ദീപികാ പദുക്കോണായിരുന്നു ഇവരെ സദസ്സിന് പരിചയപ്പെടുത്തിയത്.
നാട്ടു നാട്ടുവിനുള്ള പുരസ്‌കാരം ഗാനരചയിതാവ് ചന്ദ്രബോസും സംഗീതസംവിധായകന്‍ എം.എം. കീരവാണിയും ചേര്‍ന്നാണ് വാങ്ങിയത്. സംവിധായകന്‍ എസ്.എസ്. രാജമൗലി, ഭാര്യ രമാ രാജമൗലി, നടന്മാരായ ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവര്‍ സന്നിഹിതരായിരുന്നു. ആര്‍പ്പുവിളിച്ചും പരസ്പരം ആലിംഗനം ചെയ്തുമാണ് പുരാസ്‌കാരനേട്ടത്തില്‍ ഇവര്‍ സന്തോഷം പ്രകടിപ്പിച്ചത്. പ്രേംരക്ഷിതാണ് ഗാനത്തിന് ചുവടുകളൊരുക്കിയത്.
Content Highlights: oscar anchor jimmy kemmel calls rrr a bollywood movie fans response, 95th oscars
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..