ആര്‍ത്തുവിളിച്ച് രാജമൗലി, എന്‍ടിആറിനെ കെട്ടിപ്പിടിച്ച് രാംചരണ്‍; ആര്‍ആര്‍ആര്‍ ടീമിന്റെ ആഹ്ലാദം


1 min read
Read later
Print
Share

മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം നാട്ടു നാട്ടുവിനാണെന്ന് വേദിയില്‍ പ്രഖ്യാപിച്ചപ്പോള്‍ ആര്‍ത്തുവിളിച്ചുകൊണ്ട് ഭാര്യ രമയെ ആലിംഗനം ചെയ്യുകയാണ് സംവിധായകന്‍ രാജമൗലി.

ഓസ്കർ പ്രഖ്യാപനവേളയിലെ രാജമൗലിയുടെ ആഹ്ലാദപ്രകടനം, ഓസ്കർ ശില്പവുമായി ജൂനിയർ എൻ.ടി.ആർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, twitter.com/tarak9999

14 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഇന്ത്യയിലേക്കെത്തിയതിന്റെ ആഹ്ലാദത്തിലാണ് സിനിമാലോകം. എല്ലാവരും പുരസ്‌കാരജേതാക്കളെ അഭിനന്ദിക്കുന്ന തിരക്കിലാണ്. അതേസമയം പുരസ്‌കാരസമര്‍പ്പണ ചടങ്ങിനിടെ നടന്ന ഒരു ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ തരംഗമാവുകയാണ്. ആര്‍.ആര്‍.ആറിന് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ നടത്തിയ പ്രതികരണമാണ് അത്.

മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം നാട്ടു നാട്ടുവിനാണെന്ന് വേദിയില്‍ പ്രഖ്യാപിച്ചപ്പോള്‍ ആര്‍ത്തുവിളിച്ചുകൊണ്ട് ഭാര്യ രമയെ ആലിംഗനം ചെയ്യുകയാണ് സംവിധായകന്‍ രാജമൗലി. ഒപ്പം അഭിനയിച്ച രാംചരണ്‍ തേജയെ കെട്ടിപ്പിടിച്ചുകൊണ്ടാണ് ജൂനിയര്‍ എന്‍.ടി.ആര്‍ സന്തോഷം പ്രകടിപ്പിച്ചത്. പുരസ്‌കാരപ്രഖ്യാപനത്തിന് പിന്നാലെ വേദിക്കരികിലേക്ക് നടക്കുന്ന രാജമൗലിയേയും സംഘത്തേയും എഴുന്നേറ്റ് നിന്ന് കയ്യടിച്ചുകൊണ്ടാണ് കാണികള്‍ അഭിനന്ദിച്ചത്.

ഈ നിമിഷത്തിന്റെ വീഡിയോ വൈറലാവാന്‍ അധികസമയം എടുത്തില്ല. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇടംനേടാനാവാതിരുന്ന ചിത്രത്തെ രാജമൗലി സ്വന്തം നിലയില്‍ പുരസ്‌കാരത്തിന് അയയ്ക്കുകയായിരുന്നു. ഹോളിവുഡ് സിനിമകള്‍ ഉള്‍പ്പെടുന്ന മെയിന്‍സ്ട്രീം കാറ്റഗറിയിലാണ് ആര്‍.ആര്‍.ആര്‍ മത്സരിച്ചത്. ടോപ്ഗണ്‍ മാവ്‌റിക്, എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് തുടങ്ങിയ ചിത്രങ്ങളെയാണ് നാട്ടു നാട്ടു ഓസ്‌കര്‍ പോരാട്ടത്തില്‍ മറികടന്നത്.

Content Highlights: oscar 2023, oscar for nattu nattu song, team rrr celebration at oscar award function

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
actor mimicry artist kollam sudhi passed away in road accident at thrissur kaipamangalam

1 min

എയര്‍ ബാഗ് പ്രവര്‍ത്തിച്ചിട്ടും സുധിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞുനുറുങ്ങി

Jun 6, 2023


mohanlal mammootty

1 min

മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം ഒരൊറ്റ ഫ്രെയിമിൽ; ചിത്രങ്ങളും വീഡിയോയും വെെറൽ

Jun 6, 2023


jude antony

2 min

’റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്’; തിയേറ്ററുകാരുടെ സമരത്തിൽ ജൂഡ്

Jun 6, 2023

Most Commented