റിന്റു തോമസും ഭർത്താവ് സുഷ്മിത് ഘോഷും
ലോസ് ആഞ്ജലിസ്: ഓസ്കര് പുരസ്കാര വേദിയില്‍ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്കാര പ്രഖ്യാപനം നടക്കുമ്പോള്‍ രാജ്യം ഉറ്റു നോക്കിയത് മലയാളിയായ റിന്റു തോമസിലേക്കാണ്. 'റൈറ്റിങ് വിത്ത് ഫയര്‍' എന്ന ഡോക്യുമെന്ററിയുമായി റിന്റു ലോകത്തിലെ ഏറ്റവും ചലച്ചിത്ര മാമാങ്കമായ ഓസ്കറില് മത്സരിക്കാനെത്തിയിരുന്നു. ഇന്ത്യന്‍ വംശജനായ ജോസഫ് പട്ടേല്‍ നിര്‍മിച്ച സമ്മര്‍ ഓഫ് സോളിനാണ് പുരസ്കാരമെങ്കിലും അവസാന ഘട്ടത്തിലെത്തിയ റിന്റുവിന്റെ നേട്ടം ഇന്ത്യയ്ക്ക് അഭിമാനമാണ്.
ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ 'ഖബര്‍ ലഹാരിയ' എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്'റൈറ്റിങ് വിത്ത് ഫയര്‍'. ഡല്‍ഹി മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും ചേര്‍ന്നാണ് 'റൈറ്റിങ് വിത്ത് ഫയര്‍' ഒരുക്കിയത്. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികള്‍ കിട്ടിയ ഡോക്യുമെന്ററിയാണിത്.
Content Highlights: Oscar 2022, Rintu Thomas, Writing with Fire, Documentary, Best documentary nomination
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..