കോഡ, വിൽ സ്മിത്തും ജെസീക്ക ചസ്റ്റനും
ലോസ് ആഞ്ജലീസ്: 94-ാമത് ഓസ്കറില് സിയാന് ഹെഡര്‍ സംവിധാനം ചെയ്ത കോഡ മികച്ച ചിത്രം. എമില ജോണ്‍സ്, ട്രോയ് കൊട്സുര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു കോമഡി ഡ്രാമയാണ്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ട്രോയ്
കൊട്സുര്‍ മികച്ച സഹനടനുള്ള പുരസ്കാരം നേടി. ജന്മനാ കേള്‍വി ശക്തിയില്ലാത്ത നടനാണ് ട്രോയ് കൊട്സുര്‍. തന്റെ പുരസ്കാരം കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ട്രോയ് കൊട്സുര്‍ പറഞ്ഞു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും കോഡയിലൂടെ സിയാന് ഹെഡര്‍ സ്വന്തമാക്കി.
മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ദ പവര്‍ ഡോഗിന്റെ സംവിധായിക ജെയിന് കാമ്പയിന് നേടി. കിങ് റിച്ചാര്‍ഡിലെ അഭിനയത്തിന് വില്‍ സ്മിത്തിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ജെസീക്ക ചസ്റ്റെയ്നാണ് (ദ ഐയ്സ് ഓഫ് ടമ്മി ഫായേ) മികച്ച നടി. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് അരിയാന ഡിബോസിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു. പുരസ്കാര നേട്ടത്തില്‍ ഡെനിസ് വില്ലനോവിന്റെ ഡ്യൂണാണ് ഏറ്റവും മുന്നില്‍. മികച്ച ഒറിജില്‍ സ്കോര്‍, മികച്ച ചിത്ര സംയോജനം, മികച്ച ഛായാഗ്രഹണം, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച വിഷ്വല്‍ എഫക്ട് തുടങ്ങി ആറ് വിഭാഗങ്ങളില്‍ പുരസ്കാരം നേടി.
ഓസ്കര് പുരസ്കാര വേദിയില്‍ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്കാര പ്രഖ്യാപനം നടക്കുമ്പോള്‍ രാജ്യം ഉറ്റു നോക്കിയത് മലയാളിയായ റിന്റു തോമസിലേക്കാണ്. 'റൈറ്റിങ് വിത്ത് ഫയര്‍' എന്ന ഡോക്യുമെന്ററിയുമായി റിന്റു ഓസ്കറില് മത്സരിക്കാനെത്തിയിരുന്നു. ഇന്ത്യന്‍ വംശജനായ ജോസഫ് പട്ടേല്‍ നിര്‍മിച്ച സമ്മര്‍ ഓഫ് സോളിനാണ് പുരസ്കാരമെങ്കിലും അവസാന ഘട്ടത്തിലെത്തിയ റിന്റുവിന്റെ നേട്ടം അഭിമാനമായി.
ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ 'ഖബര്‍ ലഹാരിയ' എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്'റൈറ്റിങ് വിത്ത് ഫയര്‍'. ഡല്‍ഹി മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും ചേര്‍ന്നാണ് 'റൈറ്റിങ് വിത്ത് ഫയര്‍' ഒരുക്കിയത്. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികള്‍ കിട്ടിയ ഡോക്യുമെന്ററിയാണിത്.
പുരസ്കാരങ്ങള്‍ ഇങ്ങനെ
- മികച്ച ചിത്രം- കോഡ
- മികച്ച നടി- ജെസീക്ക ചസ്റ്റന് (ദ ഐയ്സ് ഓഫ് ടമ്മി ഫായേ
- മികച്ച നടന്- വില്‍ സ്മിത്ത് (കിങ് റിച്ചാര്‍ഡ്)
- മികച്ച സംവിധായിക/ സംവിധായകന്- ജെയിന് കാമ്പയിന് (ദ പവര്‍ ഓഫ് ദ ഡോഗ്)
- മികച്ച ഗാനം - ബില്ലി എലിഷ്, ഫിന്നെസ് ഒ കോനല്‍ (നോ ടൈം ടു ഡൈ)
- മികച്ച ഡോക്യുമെന്ററി ചിത്രം- സമ്മര്‍ ഓഫ് സോള്‍
- മികച്ച ചിത്രസംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍)
- മികച്ച സംഗീതം (ഒറിജിനല്‍)- ഹാന്‍സ് സിമ്മര്‍ (ഡ്യൂണ്‍)
- മികച്ച അവലംബിത തിരക്കഥ- സിയാന് ഹെഡെര്‍ (കോഡ)
- മികച്ച തിരക്കഥ (ഒറിജിനല്‍)- കെന്നത്ത് ബ്രാന (ബെല്‍ഫാസ്റ്റ്)
- മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദ ലോംഗ് ഗുഡ്ബൈ
- മിച്ച വസ്ത്രാലങ്കാരം- ജെന്നി ബെവന് (ക്രുവല്ല)
- മികച്ച അന്താരാഷ്ട്ര ചിത്രം- ഡ്രൈവ് മൈ കാര്‍ (ജപ്പാന്)
- മികച്ച സഹനടന്‍- ട്രോയ് കൊട്സര് (കോഡാ)
- മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍
- മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- എന്‍കാന്റോ
- മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)
- മികച്ച വിഷ്വല്‍ എഫക്ട്- പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്സര് (ഡ്യൂണ്‍)
- മികച്ച ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജക്ട്)- ദ ക്യൂന്‍ ഓഫ് ബാസ്കറ്റ് ബോള്‍
- മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍)
- മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം 'ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍'
- മികച്ച സഹനടി അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)
- മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ഡ്യൂണ്‍
- മികച്ച ചിത്രസംയോജനത്തിനുള്ള ഓസ്കര് ജോ വാക്കര്‍ (ഡ്യൂണ്‍)
- മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്ട്ലെറ്റ് എന്നിവര്‍ മികച്ച ശബ്ദത്തിനുള്ള പുരസ്കാരം നേടി.
Content Highlights: The Academy award winners, Will Smith, Jane Campion, Jessica Chastain, Troy Kotsur, Ariana debose
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..