ഓസ്‌കര്‍ 'ഫാന്‍ ഫേവറേറ്റ് വോട്ടിങ്' അവസാനഘട്ടത്തില്‍


Fan favourite

ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ ഭാഗമായി പ്രേക്ഷകരുടെ പ്രിയചിത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് അവസാനഘട്ടത്തില്‍. ആര്‍മി ഓഫ് ദ ഡെഡ്, സിന്‍ഡ്രെല, ഡ്യൂണ്‍, മലിഗ്നന്റ്, ദ പവര്‍ ഓഫ് ദ ഡോഗ്, സിങ് 2, സ്‌പൈഡര്‍മാന്‍ നോ വേ ഹോം, ദ സൂയിസൈഡ് സ്‌ക്വാഡ്, ടിക്, ടിക് ബൂം തുടങ്ങിയവയാണ് പട്ടികയിലുള്ളത്.

മാര്‍ച്ച് 28 നാണ് ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. 12 നാമനിര്‍ദേശങ്ങളുമായി 'പവര്‍ ഓഫ് ദ ഡോഗാ'ണ് മുന്നില്‍. ന്യൂസീലന്‍ഡുകാരി ജെയ്ന്‍ ചാംപ്യനാണ് 'പവര്‍ ഓഫ് ദ ഡോഗി'ന്റെ സംവിധായിക. മികച്ച ചിത്രം, സംവിധാനം, നടന്‍, സഹനടീനടന്‍മാര്‍ എന്നിവയ്ക്കുള്‍പ്പെടെയുള്ള നാമനിര്‍ദേശമാണ് ബെനെഡിക്ട് കുംബെര്‍ബാച്ച് നായകനായ ഈ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്.

ഡ്യൂണ്‍ (10 നാമനിര്‍ദേശം), വെസ്റ്റ് സൈഡ് സ്റ്റോറി (ഏഴ്), ബെല്‍ഫാസ്റ്റ് (ഏഴ്), കിങ് റിച്ചാര്‍ഡ് (ആറ്) എന്നിവയാണ് കൂടുതല്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ച മറ്റുചിത്രങ്ങള്‍. ആഫ്രോ-അമേരിക്കന്‍വംശജരായ വില്‍ സ്മിത്തും ഡെന്‍സെല്‍ വാഷിങ്ടണുമുള്‍പ്പെടെയുള്ള വന്‍ താരങ്ങള്‍ മികച്ച നടനാകാനുള്ള മത്സരത്തിനുണ്ട്.

ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരുടെ 'ഖബര്‍ ലഹാരിയ' എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'റൈറ്റിങ് വിത്ത് ഫയര്‍' ഓസ്‌കറില്‍ മാറ്റുരയ്ക്കുന്നു. 'ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍' എന്ന വിഭാഗത്തിലാണ് മത്സരം. ഡല്‍ഹി മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും ചേര്‍ന്നാണ് 'റൈറ്റിങ് വിത്ത് ഫയര്‍' ഒരുക്കിയത്. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികള്‍ കിട്ടിയ ഡോക്യുമെന്ററിയാണിത്.

Content Highlights: Oscar 2021 best movies, Oscar Fan favourite


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented