മികച്ച കളക്ഷനോടെ മുന്നേറുകയാണ് ജിബു ജേക്കബിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. റിലീസ് ചെയ്ത് ഇരുപത്തിയൊന്ന് ദിവസം കൊണ്ട് 30 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ഓള്‍ ഇന്ത്യ കലക്ഷനാണിത്. ഒരു മാസം തികയും മുന്‍പ് തന്നെ കേരളത്തില്‍ മാത്രം പതിനായിരം ഷോ പൂര്‍ത്തിയാക്കി എന്നൊരു നേട്ടവും ചിത്രം സ്വന്തമാക്കി.

പ്രിയദര്‍ശന്റെ ഒപ്പത്തിനും വൈശാഖിന്റെ പുലിമുരുകനും ശേഷമുള്ള മോഹന്‍ലാലിന്റെ ഹാട്രിക്ക് നേട്ടമാണിത്.

മീനയാണ് ചിത്രത്തില്‍ ലാലിന്റെ നായിക. അനൂപ് മേനോന്‍, ഐമ, സനൂപ്, ഷാജോണ്‍, അലന്‍സിയര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.