നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന 'ഒരു വയനാടൻ പ്രണയകഥ'യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിൻ്റെ നിർമ്മാണം.

കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയിൽ, നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോർത്തിണക്കിയാണ് സിനിമയുടെ കഥ വികസിക്കുന്നത്.

പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ഒരു വയനാടൻ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് മധു മാടശ്ശേരിയാണ്. പ്രണയ ഗാനങ്ങളിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച വിജയ് യേശുദാസ് തന്നെയാണ് ഈ ചിത്രത്തിലേയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ലെജിൻ ചെമ്മാനി എഴുതിയ ഗാനങ്ങൾക്ക് മുരളി അപ്പാടത്ത് സംഗീതം പകരുന്നു.

എഡിറ്റിംഗ്: ഇല്യാസ്, സൗണ്ട് എഫക്ട് & മിക്സിങ്: കരുൺ പ്രസാദ്, കല: ശിവാനന്ദൻ, കൊറിയോഗ്രഫി: റിഷ്ധൻ, മേക്കപ്പ്: മനോജ്‌. ജെ. മനു, ചീഫ് അസോസിയേറ്റ്: പ്രണവ് മോഹൻ, അസോസിയേറ്റ് ഡയറക്ടർ: ഷിൽട്ടൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷുജാസ് ചിത്തര, ലൊക്കേഷൻ മാനേജർ: പ്രസാദ്, സന്തോഷ്‌, കളറിസ്റ്റ്: ഷാൻ ആഷിഫ്, മോഷൻ ഗ്രാഫിക്സ്: വിവേക്. എസ്, വി.എഫ്. എക്സ്: റാബിറ്റ് ഐ, സ്പോട്ട് എഡിറ്റർ: സനോജ് ബാലകൃഷ്ണൻ, ടൈറ്റിൽ ഡിസൈൻ: സുജിത്, സ്റ്റിൽസ്: ജാസിൽ വയനാട്, ഡിസൈൻ: ഹൈ ഹോപ്സ് ഡിസൈൻ, സ്റ്റുഡിയോ: സൗണ്ട് ബീവറി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

content highlights : Oru Wayanadan Pranayakadha motion poster out directed by Ilyas Mudangassery