'ഒരു വല്ലാത്ത വ്ലോഗ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ | photo: special arrangements
ആര്.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി ബാലകൃഷ്ണന് നിര്‍മിച്ച് നവാഗതനായ അരുണ്‍ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു വല്ലാത്ത വ്ളോഗി'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി. നവാഗതരായ അനീഷ് കൃഷ്ണ, രാഗേഷ് ബാലകൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
കാസര്‍ഗോഡ്, മൂന്നാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കിരണ്‍ കിഷോര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അഖില്‍ രാജ് ടി.കെ ആണ്.
എഡിറ്റിങ്: അമര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രകാശന് കുളപ്പുറം, ആര്‍ട്ട്: ആനന്ദ്, മേക്കപ്പ്: ലക്ഷ്മി എസ്. പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉദയന്‍ കൊടക്കാരന്‍, അസോസിയേറ്റ് ഡയറക്ടര്‍: പ്രതീഷ് കാര്‍ത്തിക്, ചീഫ് അസോസിയേറ്റ് ക്യാമറ: ഫ്രോളിക് ജോര്‍ജ്, അസോസിയേറ്റ് ക്യാമറ: കിഷോര്‍ ക്രിസ്റ്റഫര്‍, മാര്‍ക്കറ്റിംങ് & പ്രമോഷന്‍സ്: ബി.സി ക്രിയേറ്റീവ്സ്, ഡിസൈന്‍: ശിഷ്യന്മാര്.
Content Highlights: oru vallatha vlog malayalam movie first look poster released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..