വടക്കന്‍വീരഗാഥയുടെ രണ്ടാം ഭാഗം- പ്രതികരണവുമായി ഹരിഹരന്‍


സ്വന്തം ലേഖിക

വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ.

ടക്കന്‍ വീരഗാഥയുടെ രണ്ടാംഭാഗം വരുന്നുവെന്ന വാര്‍ത്തയോട് പ്രതികരണവുമായി സംവിധായകന്‍ ഹരിഹന്‍. മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ ഒരു ചിത്രമൊരുക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വടക്കന്‍ വീരഗാഥയുടെ രണ്ടാംഭാഗമാണ് പുതിയ ചിത്രമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഈ പ്രചരണങ്ങളിലൊന്നും സത്യമില്ലെന്ന് ഹരിഹരന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

എനിക്ക് അറിയില്ല ആരാണ് ഇതെല്ലാം പറഞ്ഞു പരത്തുന്നതെന്ന്. ഞാനിപ്പോഴാണ് കേള്‍ക്കുന്നത്. ഹരിഹരന്‍ കര്‍ണന്‍ സിനിമയാക്കുന്നു, മഹാഭാരതം സിനിമയാക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ വരുന്നുണ്ട്. മാത്രമല്ല ഹിന്ദിയില്‍ നിന്നും അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് എന്നിങ്ങനെ വലിയ താരനിരയെ അവതരിപ്പിക്കുന്നു എന്നും കാണാം. യൂട്യൂബില്‍ തപ്പിനോക്കിയാല്‍ ട്രെയ്‌ലറും ടീസറും എല്ലാം കാണാന്‍ സാധിക്കും. അതുകൊണ്ട് വാര്‍ത്തകള്‍ സത്യമല്ല. വടക്കന്‍വീരഗാഥയ്ക്ക് ഒരു രണ്ടാംഭാഗം ഒരുക്കാനൊന്നും എനിക്ക് കഴിയില്ല- ഹരിഹരന്‍ വ്യക്തമാക്കി.

വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ. ചരിത്രത്തിലെ ചതിയന്‍ ചന്തുവിന്റെ വേറിട്ട മുഖമായിരുന്നു ഹരിഹരന്‍ വെള്ളിത്തിരയില്‍ എത്തിച്ചത്. 1989-ല്‍ പ്രദര്‍ശനത്തിയ ഈ ചിത്രം വലിയ വിജയമായിരുന്നു. മികച്ചനടനും തിരക്കഥാകൃത്തിനുമടക്കം നാല് ദേശീയ പുരസ്‌കാരങ്ങളും ആറ് സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented