'ഒരു തെക്കന്‍ തല്ല് കേസ്' റിസര്‍വേഷന്‍ ആരംഭിച്ചു


Oru Thekkan Thallu Case

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന 'ഒരു തെക്കന്‍ തല്ല് കേസ്' എന്ന സിനിമയുടെ റിസര്‍വേഷന്‍ ആരംഭിച്ചു. സെപ്തംബര്‍ 8 നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ടീസറും പാട്ടുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരദേശപശ്ചാത്തലത്തിലാണ് തെക്കന്‍ തല്ലുകേസ് അവതരിപ്പിക്കുന്നത്. ജി.ആര്‍ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഖില്‍ കവലയൂര്‍, അശ്വത് ലാല്‍, റെജു ശിവദാസ്, അരുണ്‍ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദന്‍, ശശി വാളൂരാന്‍, നീരജ രാജേന്ദ്രന്‍, ജയരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു. മനോജ് കണ്ണോത്ത് ആണ് ചിത്രസംയോജനം. ക്രിയേറ്റീവ് ഡയറക്ടര്‍: ഗോപകുമാര്‍ രവീന്ദ്രന്‍, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: റോഷന്‍ ചിറ്റൂര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ദിലീപ് നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: റോഷന്‍ ചിറ്റൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍: ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, മേക്ക്-അപ്പ്: റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈനര്‍: തപസ് നായിക്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്: പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാഫി ചെമ്മാട്, ലൈന്‍ പ്രൊഡ്യൂസര്‍: പ്രേംലാല്‍. കെ.കെ, ഫിനാന്‍സ് കണ്‍ട്രോളര്‍: ദിലീപ് എടപറ്റ, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍: അനീഷ് അലോഷ്യസ്, പബ്ലിസിറ്റി ഡിസൈനര്‍: ഓള്‍ഡ് മങ്ക്സ്, ടീസര്‍ കട്സ്: ഡോണ്‍മാക്സ്, കാസ്റ്റിംഗ് ഡയറക്ടര്‍: രാജേഷ് നാരായണന്‍, സബ് ടൈറ്റില്‍: വിവേക് രഞ്ജിത്, സംഘട്ടനം: സുപ്രീം സുന്ദര്‍-മാഫിയ ശശി, പി.ആര്‍.ഓ: എ.എസ്. ദിനേശ്, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ: കാറ്റലിസ്റ്റ്.

Content Highlights: oru thekkan thallu case release Biju Menon Padmapriya Roshan Mathew Nimisha Sajayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented