തല്ലിയത് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ; തെക്കൻ തല്ല് കേസ് മികച്ച ഫാമിലി എന്റർടെയ്നർ


ചിത്രത്തിന്റെ ഫോട്ടോഗ്രാഫിയും ആക്ഷൻ കൊറിയോഗ്രാഫിയും വളരെ മികച്ചതാണെന്നാണ് പ്രേക്ഷക അഭിപ്രായം.

ഒരു തെക്കൻ തല്ല് കേസിൽ ബിജു മേനോൻ | ഫോട്ടോ: www.facebook.com/IamBijuMenon/photos

എൺപതുകളിൽ നടന്ന ഒരു കഥ ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുക. അതാണ് ബിജു മേനോനും റോഷൻമാത്യുവും പത്മപ്രിയയും നിമിഷ സജയനും ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിലൂടെ കാഴ്ച വയ്ക്കുന്നത്. ബിജു മേനോന്റെ അമ്മിണിപ്പിള്ളയും റോഷന്റെ പൊടിയനും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ഓണച്ചിത്രങ്ങളിൽ കുടുബ പ്രേക്ഷകരെ വളരെ രസിപ്പിക്കുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ഓർഡിനറി എന്ന ചിത്രത്തിൽ പാലക്കാടൻ ഭാഷ ട്രെൻഡാക്കി മാറ്റിയ ബിജു മേനോൻ ഇതിൽ പഴയ തെക്കൻ സ്ലാങ്ങിൽ പ്രേഷകരുടെ നിറഞ്ഞ ചിരിയാണ് തിയറ്ററിൽ ഉണ്ടാക്കുന്നത്.

ചിത്രത്തിന്റെ ഫോട്ടോഗ്രാഫിയും ആക്ഷൻ കൊറിയോഗ്രാഫിയും വളരെ മികച്ചതാണെന്നാണ് പ്രേക്ഷക അഭിപ്രായം. നാടൻ തല്ല് തന്നെയാണ് ഇതിലെ ഹൈലൈറ്റ്. റോഷന്റേയും നിമിഷ സജയന്റേയും പ്രണയ രംഗങ്ങളും വളരെ രസകരമായിട്ടാണ് സംവിധായകൻ ശ്രീജിത്ത് ചിത്രീകരിച്ചിരിക്കുന്നത്.

E4 എന്റർടെയ്ൻമെന്റ്സും ന്യൂ സൂര്യ ഫിലിംസും ചേർന്ന് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുകേഷ്.ആർ.മേത്ത, എ.കെ.സുനിൽ , സി.വി.സാരഥി എന്നിവരാണ് നിർമ്മാതാക്കൾ. ഓണച്ചിത്രങ്ങളിൽ കുടുംബ പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന ഒരു ചിത്രം തന്നെയാണ് ഒരു തെക്കൻ തല്ല് കേസ്.

Content Highlights: oru thekkan thallu case news, biju menon, roshan mathew and nimisha sajayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented