ഒരു താത്വിക അവലോകനം പോസ്റ്റർ
ജോജു ജോർജ്, നിരഞ്ജ് രാജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അഖിൽ മാരാർ ഒരുക്കുന്ന ഒരു താത്വിക അവലോകനത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നടൻ മോഹൻലാൽ ആണ് പോസ്റ്റർ പുറത്ത് വിട്ടത്.
29 വർഷം മുമ്പ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സന്ദേശം എന്ന ചിത്രത്തിലെ പ്രശസ്തമായ സംഭാഷണമാണ് അഖിൽ തന്റെ കന്നി സംവിധാന സംരംഭത്തിന് പേരായി തിരഞ്ഞെടുത്തിരിക്കുന്നത്. ആ സംഭാഷണം പറഞ്ഞ നടൻ ശങ്കരാടിയുടെ മുഖവും ശബ്ദവുമാണ് പോസ്റ്ററിനായി തിരഞ്ഞെടുത്തിരിക്കുന്നതും.
പേര് സൂചിപ്പിക്കുന്നത് പോലെ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ് ഒരു താത്വിക അവലോകനമെന്ന് അഖിൽ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞിരുന്നു. മാക്സ് ലാബാണ് ചിത്രത്തിന്റെ വിതരണം. യോഹാൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.ബാദുഷയാണ് പ്രൊഡക്ഷൻ കണ്ട്രോളർ. ബാക്കി താരങ്ങളെയും അണിയറപ്രവർത്തകരെയും തീരുമാനിച്ചിട്ടില്ല. നവംബറിലാണ് ചിത്രീകരണം തുടങ്ങാൻ ഉദ്ദേശിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..