ഒരു താത്വിക അവലോകനം അണിയറപ്രവർത്തകർ
പൂർണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചു നവാഗതനായ അഖിൽ മാരാർ രചനയും സംവിധാനവും ചെയ്യുന്ന "ഒരു താത്വിക അവലോകനം"ചിത്രീകരണം പൂർത്തിയായി.പാലക്കാടും തിരുവനന്തപുരവുമായിരുന്നു ലൊക്കേഷൻ. ചിത്രം ഏപ്രിലിൽ തീയേറ്ററിൽ എത്തിക്കാനാവുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
യോഹന്നാൻ ഫിലിംസിന്റെ ബാനറിൽ ഡോക്ടർ ഗീ വർഗീസ് യോഹന്നാൻ ആണ് ചിത്രം നിർമിക്കുന്നത്..ജോജു ജോർജ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നിരഞ്ജൻ രാജു,അജു വർഗീസ്,ഷമ്മി തിലകൻ, സലിം കുമാർ, കൃഷ്ണ കുമാർ, ജയകൃഷ്ണൻ, മേജർ രവി, ശ്രീജിത് രവി, മാമുക്കോയ, പ്രശാന്ത് അലക്സ് ,മനു രാജ് തുടങ്ങി നിരവധി താരങ്ങൾ അണി നിരക്കുന്നു...
ഏറെക്കാലത്തിനു ശേഷം മലയാള സിനിമയിൽ എത്തുന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യം കൂടിയാണ് ഒരു താത്വിക അവലോകനം.. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ചിരുന്നു..
വിഷ്ണു നാരായണൻ ആണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ കൻട്രോളർ എസാൻ.കലാ സംവിധാനം ശ്യാം കാർത്തികേയൻ ,സഹ സംവിധായകൻ ബോസ്സ്, മെയ്ക്കപ്പ് ജിത്തു പയ്യന്നൂർ,വസ്ത്രാലങ്കാരം അരവിന്ദൻ,സ്റ്റിൽസ് സേതു.
Content Highlights : Oru Tatvika Avalokanam Niranj Joju And Aju Vargheese Directed by Akhil Marar packup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..