ഒരു സിംഗിൾ റൂം എന്ന ഹ്രസ്വചിത്രത്തൽ നിന്നും | Screengrab: https:||www.youtube.com|watch?v=z53c8bmKhLI&feature=youtu.be
വ്യത്യസ്ത പ്രമേയവുമായി ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ഒരു സിംഗിൾ റൂം ഹ്രസ്വ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. ആമേൻ, ഉണ്ട, ഉള്‍പ്പെടെ നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഗോകുലൻ എം എസ്, ഈ മ യൗവിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആര്യ.കെ സലിം എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഏഴ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ കുഞ്ഞു സിനിമ നമുക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ സദാചാരബോധത്തെ ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കുകയും നമ്മുടെയൊക്കെ കാഴ്ചപ്പാടുകളിലെ തകരാറിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുമുണ്ട്. മാറേണ്ടത് മറ്റുള്ളവരുടേതാണോ അതോ നമ്മുടെ കാഴ്ചകളും കാഴ്ചപ്പാടുകളുമാണോ എന്ന ചോദ്യം ഈ ചിത്രം പ്രേക്ഷകരിൽ അവശേഷിപ്പിക്കുന്നു- അണിയറ പ്രവർത്തകർ.
രംഗം ഹ്രസ്വചിത്രമേള, അടൂർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഹ്രസ്വ ഷോർട്ട് ഫിലിം ഫെസ്റ്റ്, ട്രാവൻകൂർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി ചലച്ചിത്രമേളകളിൽ മികച്ച സിനിമ, സംവിധായകൻ, ഛായാഗ്രാഹകൻ തുടങ്ങിയ പുരസ്കാരങ്ങൾ നേടിയ ഒരു സിംഗിൾ റൂം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ദേവ് ആണ്. ഛായാഗ്രഹണം ബബ്ലു അജു, സംഗീതസംവിധാനം ബിജിബാൽ, ചിത്രസംയോജനം ആൽവിൻ ടോമി, കല കൃപേഷ് എന്നിവരാണ്. സച്ചിൻ ദേവ്, ആഷിയുമ്മ, സുലെെയ്മാൻ, നന്ദിക എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: Oru Single Room Malayalam Short Film, Vishnu Dev, Gokulan M S, Bijibal, Arya Salim
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..