ഹ്രസ്വചിത്രത്തിൽ നിന്നും
സനല്‍ സുധാകരന് സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ച് വംശി വാസുദേവ് തിരക്കഥയെഴുതിയ ഒരു നിമിഷം എന്ന ഹ്രസ്വചിത്രം കെ ഡി പ്രൊഡക്ഷന്റെയും ഫോര്‍ ബിഗ് ബ്രദേഴ്സിന്റെയും ബാനറില്‍ ലത കെ.കെയാണ് നിര്‍മിച്ചിരിക്കുന്നത്. നീറ്റ് എക്സാമിന്റെ മാനസിക സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സമര്‍പ്പിച്ച ഈ ചിത്രം സമൂഹത്തിന് മികച്ചൊരു സന്ദേശമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു
വിദ്യാര്‍ത്ഥികളില്‍ തെറ്റായ വിദ്യാഭ്യാസ ബോധം വളര്‍ത്തുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അനിവാര്യമായ മാറ്റം വരേണ്ടതിന്റെ ആവശ്യകത പ്രേക്ഷകര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ഈ ചിത്രത്തിന് പൂര്‍ണമായും സാധിക്കും. വളരെയധികം പരിമിതികളെ അതിജീവിച്ചു കൊണ്ട് മലപ്പുറം കരിങ്കപ്പാറ എന്ന ഗ്രാമത്തിന്റെ പ്രകൃതി ഭംഗിയില്‍ പ്രദേശവാസികളെ മാത്രം കഥാപാത്രങ്ങളാക്കിയാണ് ഈ ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്- അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.
ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മദ്രാസ് ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവല്‍,കല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി ആറിലധികം രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഈ ചിത്രം മികച്ച സിനിമ,മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം തുടങ്ങി എട്ടോളം പുരസ്ക്കാരങ്ങള്‍ നേടുകയും ചെയ്തു.
പ്രിജു ഇക്കിലാച്ചന് എഡിറ്റിങ്ങും അജിന് ബിജു മ്യൂസിക്കും അക്ഷയ് രാജ് സൗണ്ട് ഡിസൈനും നിര്‍വഹിച്ച ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് കെ.കെ,അഭിജിത്ത് കെ.പി,മനോജ് കെ.കെ,രൂപ മനോജ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ മുന്‍നിര സിനിമ നിര്‍മ്മാണ കമ്പനിയായ ഗുഡ്വില് എന്റര്ടൈന്മെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെ ഈ ചിത്രം ഇപ്പോള്‍ കാണാവുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..