രു കുതിരാന്‍ വീരഗാഥ' എന്ന ആക്ഷേപഹാസ്യ ഹൃസ്വചിത്രം ശ്രദ്ധനേടുന്നു.

കുതിരാന്‍ തുരങ്കത്തിന്റെയും മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയുടെയും ശോചനീയ അവസ്ഥയെ ആസ്പദമാക്കി കരാര്‍ കമ്പനിയുടെ നിരുത്തരവാദ നിലപാടിനെതിരെ ശബ്ദമുയര്‍ത്തുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടുള്ള ഹൃസ്വ ദൃശ്യാവിഷ്‌ക്കാരമാണ് ഒരു കുതിരാന്‍ വീരഗാഥ.  

വടക്കഞ്ചേരി ജനകീയവേദി ചെയര്‍മാനും, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടും ആയ ബോബന്‍ ജോര്‍ജിന്റെ ആശയത്തില്‍ അദ്ദേഹം തന്നെ അവതരിപ്പിച്ച ട്രോള്‍ വീഡിയോയ്ക്ക് സെല്‍വന്‍ കോതമംഗലം ശബ്ദവും ഷഫീക് കുത്തനൂര്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചു. ഹരികൃഷ്ണന്‍ വടക്കഞ്ചേരി ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച ചിത്രം പുറത്തിറക്കി.

Content Highlights: Oru Kuthiran Veeragadha, Vadakkenchery, satire video on  kuthiran tunel