നായകനായി ശക്തമായ തിരിച്ചുവരവിന് ശങ്കർ, 'ഓർമ്മകളിൽ' സെപ്റ്റംബർ 23-ന്


ഈ ചിത്രത്തിലെ യഥാർത്ഥ ഹീറോ കഥയാണന്ന് ശങ്കർ അഭിപ്രായപ്പെട്ടു.

ഓർമകളിൽ സിനിമയുടെ പോസ്റ്റർ

മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം "ഓർമ്മകളിൽ" സെപ്റ്റംബർ 23 - ന് തീയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഈ ചിത്രത്തിലെ യഥാർത്ഥ ഹീറോ കഥയാണന്ന് ശങ്കർ അഭിപ്രായപ്പെട്ടു.

ഷാജു ശ്രീധർ, നാസർ ലത്തീഫ്, ദീപാ കർത്താ, പൂജിത മേനോൻ, വിജയകുമാരി, അജയ്, ആര്യൻ കതൂരിയ, റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി, സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്ന പ്രമേയവുമായെത്തുന്ന ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ ഹൃദയത്തിൽ ചിത്രം മായാതെ തങ്ങി നില്ക്കുമെന്ന് സംവിധായകൻ എം. വിശ്വപ്രതാപ് പറഞ്ഞു.

ബാനർ - പ്രീമിയർ സിനിമാസ്. രചന, നിർമ്മാണം, സംവിധാനം - എം. വിശ്വപ്രതാപ്. ഛായാഗ്രഹണം - നിതിൻ കെ രാജ്. എഡിറ്റിംഗ് - വിപിൻ മണ്ണൂർ. ഗാനരചന - എം വിശ്വപ്രതാപ്, സംഗീതം - ജോയ് മാക്സ്‌വെൽ , ആലാപനം - ജാസി ഗിഫ്റ്റ്, സുജാത മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - എ എൽ അജികുമാർ. പശ്ചാത്തലസംഗീതം - സുധേന്ദുരാജ്. കല-ബിനിൽ കെ ആന്റണി. ചമയം - പ്രദീപ് വിതുര. കോസ്‌റ്റ്യും - രവി കുമാരപുരം. പ്രൊഡക്ഷൻ മാനേജർ - പ്രസാദ് മുണ്ടേല. ഫിനാൻസ് കൺട്രോളർ - ടി മഗേഷ്. ഡിസൈൻസ് - വിനീത് വാസുദേവൻ. സംവിധാന സഹായികൾ - ആഷിക് സുധാകരൻ., അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ്, സോബിൻ ജോസഫ് ചാക്കോ. വിതരണം - സാഗാ ഇന്റർനാഷണൽ. സ്റ്റുഡിയോ - പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്. സ്റ്റിൽസ് - അജേഷ് ആവണി. പി ആർ ഓ - അജയ് തുണ്ടത്തിൽ .

Content Highlights: Ormakalil Movie, Shankar returning to malayalam movie, poojitha menon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented