
നവീകരണത്തിന് ശേഷം ഷേണായീസ് തിയേറ്റർ, ഓപ്പറേഷൻ ജാവയുടെ പോസ്റ്റർ
നവീകരണത്തിനായി നാലുവര്‍ഷമായി അടച്ചിട്ടിരുന്ന ഷേണായീസ് തീയേറ്റര്‍, അഞ്ചു സ്ക്രീനുകള്‍ ആധുനിക ഡിജിറ്റല്‍ പ്രൊജക്ടറുകളോടെ മള്‍ട്ടിപ്ലക്സുകളായി തുറക്കുമ്പോള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് 'ഓപ്പറേഷന് ജാവ ' എന്ന ചിത്രം. നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഓപ്പറേഷന് ജാവ' ഫെബ്രുവരി 12 നാണ് പ്രദര്‍ശനത്തിനെത്തുന്നത്.
വിനായകന്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്,പി ബാലചന്ദ്രന്, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് പ്രധാന താരങ്ങള്‍. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന് എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മ്മിക്കുന്ന 'ഓപ്പറേഷന് ജാവ' ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്.
ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫാണ്.ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. വിഷ്ണു, ശ്രീ ശങ്കര്‍ എന്നിവരാണ് ജാവയുടെ ശബ്ദമിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്, ഡോള്‍ബി അറ്റ്മോസ് 7.1ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

പ്രൊഡക്ഷന്‍ കണ്ട്രോളര്-ജിനു പി കെ,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ഉദയ് രാമചന്ദ്രന്, കല-ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പില്‍, വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണന്, സ്റ്റില്‍സ്-ഫിറോസ് കെ ജയേഷ്, പരസ്യക്കല-യെല്ലോ ടൂത്ത്, കോ ഡയറക്ടര്‍-സുധി മാഡിസണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മാത്യൂസ് തോമസ്സ്, ഫിനാന്‍സ് കണ്ട്രോളര്-ദിലീപ് എടപ്പറ്റ, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights: Operation Java Releases on February 12, shenoys theatre ernakulam opening Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..