
സീരിയൽ താരം സൂര്യതാര
കൊച്ചി: ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ തെറ്റായ ഫോട്ടോ നല്കി അധിക്ഷേപിക്കാനും അവസരങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും ആരോപണം. സീരിയല്‍ താരം സൂര്യതാരയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ മാസം കൊച്ചി കാക്കനാട് താമസിക്കുന്ന സൂര്യതാരക്ക് കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്നും മൂക്കുത്തി കിട്ടിയ വിവരം വാര്‍ത്തയായിരുന്നു. ഈ വാര്‍ത്തയ്ക്കൊപ്പം നല്കിയ ഫോട്ടോയില്‍ സൂര്യതാരയുടെ ചിത്രത്തിന് പകരം മറ്റൊരു താരത്തിന്റെ ഫോട്ടോ നല്‍കുകയായിരുന്നു. പേരും മറ്റ് വിവരങ്ങളും സൂര്യതാരയുടേതും ഫോട്ടോ മറ്റൊരു താരത്തിന്റേതുമാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു താരത്തിന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത് താരത്തെ മനപ്പൂര്‍വം അധിക്ഷേപിക്കാനും സൂര്യതാരക്ക് ലഭിക്കേണ്ടുന്ന അവസരങ്ങള്‍ തട്ടിയെടുക്കുന്നതിനും വേണ്ടിയാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം.
അതേസമയം ഇതിനു മുന്‍പും സമാനമായ രീതിയില്‍ വാര്‍ത്തക്കൊപ്പം മറ്റൊരു താരത്തിന്റെ ഫോട്ടോ നല്കി അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും താരം ആരോപിക്കുന്നു. സംഭവത്തില്‍ താരം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിനെതിരേ സൈബര്‍സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ട്.
Content Highlights: online news portal trying insulting says serial actress surya thaara
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..