ശ്രീനാഥ് ഭാസി
ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ ചലച്ചിത്ര താരം ശ്രീനാഥ് ഭാസിക്കെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്കാണ് പിന്‍വലിച്ചത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അവതാരക നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാഥ് ഭാസിയെ സംഘടന താത്കാലികമായി വിലക്കുകയായിരുന്നു. വിലക്കിനെതിരെ മമ്മൂട്ടിയടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിലക്കു നീക്കുന്ന കാര്യത്തില്‍ പുനരാലോചനയില്ലെന്നായിരുന്നു സംഘടനയുടെ പക്ഷം. ഒടുവില്‍ രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് വിലക്കു നീക്കാന്‍ സംഘടന തയ്യാറായത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് അഭിമുഖത്തിനിടെ മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിയ്ക്കെതിരെ മരട് പോലീസ് കേസെടുത്തത്. അന്വേഷണം മുന്നോട്ടുകൊണ്ടുപോയെങ്കിലും
പിന്നീട് അവതാരക പരാതി പിന്‍വലിച്ചു. അതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തു. കേസ് പിന്‍വലിച്ചെങ്കിലും വിലക്കു തുടരുകയായിരുന്നു.
Content Highlights: online anchor verbal abuse case, producers association withdraws ban against sreenath bhasi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..