ലവ് രഞ്ജൻ സെറ്റിലുണ്ടായ തീപ്പിടിത്തം | ഫോട്ടോ: എ.എൻ.ഐ
മുംബൈ: രൺബീർ കപൂർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ലൗ രഞ്ജന്റെ സെറ്റിൽ വൻ അഗ്നിബാധ. വെള്ളിയാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് സംഭവം. 32 വയസുള്ള യുവാവാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. അന്ധേരി വെസ്റ്റിലെ ചിത്രകൂട് സ്റ്റുഡിയോയിലാണ് അപകടമുണ്ടായത്. രൺബീർ കപൂറും നായിക ശ്രദ്ധാ കപൂറും തങ്ങളുടെ മുംബൈ ഷെഡ്യൂൾ ആരംഭിക്കാനിരിക്കേയാണ് തീപ്പിടിത്തമുണ്ടായത്. പത്ത് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തി.യാണ് തീയണച്ചത്. സംഭവത്തേത്തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.
സിനിമയുടെ അണിയറപ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഷോപ്പിൽ നിന്ന് തീ പടർന്ന് സമീപത്തുള്ള സ്റ്റുഡിയോയിലേക്ക് പടരുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള പ്രാഥമികവിവരം. നായകനും നായികയും ചേർന്നുള്ള ഗാനരംഗമായിരുന്നു ഇവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്.
രൺബീറും ശ്രദ്ധയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ലൗ രഞ്ജൻ. ബോണി കപൂറും ഡിംപിൾ കപാഡിയയുമാണ് മറ്റുരണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2023 മാർച്ച് എട്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
Content Highlights: Fire Accident On the Sets of Ranbir Kapoor Movie, Luv Ranjan Movie, Ranbir and Shraddha Kapoor


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..