പ്രതീകാത്മകചിത്രം | ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകളില്‍ രാത്രി പ്രദര്‍ശനങ്ങളില്‍ നിയന്ത്രണം വരുന്നു. ഈ മാസം 30 മുതല്‍ ജനുവരി രണ്ടുവരെയാണ് നിയന്ത്രണം.
ഈ ദിവസങ്ങളില്‍ രാത്രി പത്തുമണിക്കു ശേഷം പ്രദര്‍ശനത്തിന് അനുമതിയുണ്ടാവില്ല. സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഈ നിയന്ത്രണം.
തിയേറ്ററുകളില്‍ രാത്രി പത്തുമണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാത്രി പത്തുമണിക്ക് ശേഷം ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഒമൈക്രോണ്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് സാഹചര്യത്തില്‍ തിയേറ്ററുകള്‍ക്ക് പ്രത്യേകമായി നിര്‍ദേശം നല്‍കിയിരുന്നില്ല. കഴിഞ്ഞദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലും ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് വ്യക്തത വരുത്തിക്കൊണ്ട് സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Content Highlights: omicron kerala, cinema theatres in kerala, restrictions for kerala cinema theatres
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..