പ്രിയ വാര്യർ, ഒമർ ലുലു | PHOTO: SCREEN GRAB, FACEBOOK/OMAR LULU
ഒറ്റ രാത്രി കൊണ്ട് ലോകശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ഗാനരംഗത്തിലെ ഒരു കണ്ണിറുക്കലും പുരികം ഉയർത്തലും താരത്തെ പ്രശസ്തയാക്കി. അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രിയയുടെ കണ്ണിറുക്കൽ വാർത്തയായി.
ഇപ്പോഴിതാ കണ്ണിറുക്കലിന് പിന്നിലെ ആശയം തന്റേതാണെന്ന് പറഞ്ഞിരിക്കുകയാണ് പ്രിയ വാര്യർ. പേര്‍ളി മാണിയുമായുള്ള അഭിമുഖത്തിലായിരുന്നു പ്രിയയുടെ പ്രതികരണം. വളരെപ്പെട്ടെന്ന് ഈ വീഡിയോ വെെറലായിരുന്നു. കണ്ണിറുക്കൽ സംവിധായകൻ പറഞ്ഞിട്ടാണോ ചെയ്തതെന്ന് പേർളിയുടെ ചോദ്യത്തിന് അത് താൻ കെെയിൽനിന്ന് ഇട്ടതാണെന്നായിരുന്നു പ്രിയയുടെ മറുപടി.
പ്രിയയുടെ വാക്കുകൾ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു. കണ്ണിറുക്കല്‍ ഐഡിയ ഒമർ ലുലുവിന്റേതാണെന്ന് വർഷങ്ങൾക്ക് മുൻപ് പ്രിയ പറയുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സംവിധായകന്റെ പ്രതികരണം. പ്രിയയുടെ പുതിയ പ്രസ്താവനയും വീഡിയോയിലുണ്ട്. അഞ്ച് വർഷം ആയി എന്നും പാവം കുട്ടി മറന്നതാവുമെന്നും ഒമർ ലുലു വീഡിയോയ്ക്കൊപ്പം കുറിച്ചു. വലിയ ചന്ദനാദി ഓർമ്മക്കുറവിന് ബെസ്റ്റാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
നിരവധിയാളുകളാണ് ഒമർ ലുലുവിന്റെ പോസ്റ്റിന് കമെന്റുമായി എത്തുന്നത്. മുൻപ് അഭിമുഖം കൊടുത്ത കാര്യം നടി മറന്നുപോയതാവുമെന്ന് പരിഹാസരൂപേണ ഒരാൾ കുറിച്ചു. 'ഇത് എന്റെ സിനിമയിലൂടെ വന്ന് പിന്നീട് ഓർമ്മ നഷ്ടപ്പെട്ടവർക്ക് സമർപ്പിക്കുന്നു' എന്ന ക്യാപ്ഷനോടെ വല്ല്യചന്ദനാദി എണ്ണയുടെ ചിത്രവും സംവിധാകൻ പങ്കുവെച്ചിട്ടുണ്ട്.
2019-ലാണ് ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ റിലീസാകുന്നത്. പ്രിയ വാര്യർ, റോഷൻ, നൂറിൻ ഷെരീഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: omar lulu reply to priya warrier statement about wink scene in oru adaar love


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..