ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പവർ സ്റ്റാർ. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാബു ആന്റണി ആണ് നായകനാവുന്നത്.

കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ ഒരു രണ്ടാം വരവ് നടത്താനൊരുങ്ങുകയാണ് ബാബു ആന്റണി.

വേർച്ച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബാബുരാജ്,റിയാസ് ഖാൻ,അബു സലീം,ബിനീഷ് ബാസ്റ്റിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം ചില ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നുണ്ട്.

നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. തിരക്കഥ ഡെന്നീസ് ജോസഫ് എഴുതുന്നു.

മംഗലാപുരം, കാസർഗോഡ് കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന പവർസ്റ്റാർ ഒരേ സമയം മലയാളത്തിലും കന്നടയിലും നിർമ്മിക്കുന്നുണ്ട്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ ചിത്രീകരണം തുടങ്ങാനിരിക്കയാണ്.