നടി ആക്രമിക്കെപ്പട്ട കേസിൽ കൂറുമാറിയ നടി ഭാമയ്ക്കും സിദ്ധിഖിനും നേരെ ഉയരുന്ന വിമർശനങ്ങളിലും സൈബർ അറ്റാക്കുകളിലും പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു. തന്റെ ചില സംശയങ്ങൾ മുന്നോട്ട് വച്ചാണ് ഒമർ ഈ വിഷയത്തോട് പ്രതികരിക്കുന്നത്.

അടച്ചിട്ട കോടതിമുറിയിൽ വളരെ രഹസ്യമായി നടക്കുന്ന വിസ്താരത്തിന്റെ വിവരങ്ങൾ എങ്ങനെയാണ് പുറത്ത് വരുന്നത്? സാക്ഷികളായ ഭാമയോടും സിദ്ദീഖിനോടും കോടതിയിൽ ചോദിച്ച ചോദ്യങ്ങൾ എന്താണെന്നും അതിന് അവർ പറഞ്ഞ ഉത്തരം എന്തൊക്കെ ആണെന്നും അറിയാതെ എങ്ങനെയാണ് ഇവർ കൂറുമാറി എന്നും പറയാൻ കഴിയുക? നമ്മുടെ ഭരണഘടന അനുസരിച്ച് ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ആ കോടതി വിധി അംഗീകരിക്കുകയാണ് ഒരു പൗരന്റെ കടമ. അല്ലാതെ ഒരാളെ 'കുറ്റവാളി' എന്ന് മുദ്രകുത്തി ആ വ്യക്തിയേയും, ആ വ്യക്തിയെ അനുകൂലിക്കുന്ന മറ്റുള്ളവരേയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് അധിക്ഷേപിക്കുന്നതാണോ നിങ്ങൾ ഈ പറയുന്ന പൊളിറ്റിൽ കറക്ട്നെസ് ? ഒമർ ചോദിക്കുന്നു

ഒമർ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ്


ഒരു സംശയം ചോദിച്ചുകൊള്ളട്ടെ, നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയിൽ നടക്കുകയാണല്ലോ, കഴിഞ്ഞ ദിവസം വിസ്തരിച്ചത് നടൻ സിദീഖിനേയും നടി ഭാമയേയുമാണ്. രണ്ടുപേരും കൂറുമാറി എന്നും ദിലീപിന് അനുകൂലമായി മൊഴി നൽകി എന്നുമുള്ള രീതിയിൽ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇതേത്തുടർന്ന് രേവതി, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ എന്നിവരുടെ എഫ്.ബി പോസ്റ്റുകളും ഇറങ്ങിയട്ടുണ്ട്. അതിന് താഴെ കമന്റ് ബോക്സിൽ തെറിവിളിയുടെ ബഹളമാണ്. ചിലർ സിദീഖിനെയും ഭാമയേയും തെറിവിളിക്കുമ്പോൾ മറ്റു ചിലർ പോസ്റ്റ് ഇട്ടവരുടെ ക്രെഡിബിലിറ്റിയെയാണ് ചോദ്യം ചെയുന്നത്.

എന്റെ സംശയം ഇതാണ്;
അടച്ചിട്ട കോടതിമുറിയിൽ വളരെ രഹസ്യമായി നടക്കുന്ന വിസ്താരത്തിന്റെ വിവരങ്ങൾ എങ്ങനെയാണ് പുറത്ത് വരുന്നത്? സാക്ഷികളായ ഭാമയോടും സിദ്ദീഖിനോടും കോടതിയിൽ ചോദിച്ച ചോദ്യങ്ങൾ എന്താണെന്നും അതിന് അവർ പറഞ്ഞ ഉത്തരം എന്തൊക്കെ ആണെന്നും അറിയാതെ എങ്ങനെയാണ് ഇവർ കൂറുമാറി എന്നും പറയാൻ കഴിയുക?

ഇനി ഇവർ (വിസ്തരിച്ച സാക്ഷികൾ) പറയുന്ന മറുപടികൾ രേവതി, രമ്യ, റിമ തുടങ്ങിയവർ ആഗ്രഹിക്കുന്ന പോലെ അല്ലെങ്കിൽ പൊതു സമൂഹത്തിനു മുൻപിൽ ഇവരെ കൂറുമാറ്റക്കാരോ മോശക്കാരൻ ആയോ ചിത്രീകരിക്കാൻ ആരാണ് ഇവർക്ക് അനുമതി കൊടുത്തത്? ഇനിയും ഒരുപാട് സാക്ഷികളെ വിസ്തരിക്കാൻ ഉണ്ടെന്നാണ് അറിഞ്ഞത്, അവരൊക്കെ പ്രതിക്ക് എതിരായി മൊഴി പറഞ്ഞില്ലെങ്കിൽ അവരെ എന്തായി ചിത്രീകരിക്കുവാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?

കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിനെക്കുറിച്ച് ഇത്തരത്തിൽ പ്രസ്താവന നടത്തുകയും, കോടതി വിസ്തരിച്ച സാക്ഷികളെ ഇങ്ങനെ വ്യക്തിഹത്യ ചെയ്യുകയും ചെയ്താൽ കോടതി കയ്യുംകെട്ടി നോക്കി ഇരിക്കുമോ, അതോ ഇവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുമോ? നാളെ ഈ കേസിന്റെ വിധി ദിലീപിന് അനുകൂലമായാൽ ഈ വിധി പ്രസ്താവിച്ച ജഡ്ജിയെ ഇവർ എങ്ങിനെയൊക്കെയായിരിക്കും ആക്രമിക്കുക.?

നമ്മുടെ ഭരണഘടന അനുസരിച്ച് ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ആ കോടതി വിധി അംഗീകരിക്കുകയാണ് ഒരു പൗരന്റെ കടമ. അല്ലാതെ ഒരാളെ 'കുറ്റവാളി' എന്ന് മുദ്രകുത്തി ആ വ്യക്തിയേയും, ആ വ്യക്തിയെ അനുകൂലിക്കുന്ന മറ്റുള്ളവരേയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് അധിക്ഷേപിക്കുന്നതാണോ നിങ്ങൾ ഈ പറയുന്ന പൊളിറ്റിക്കൽ കറക്ട്നെസ് ? ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നും കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണം എന്നും, മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിൽ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ മാത്രമാണ് ഈ സംശയങ്ങൾ ഉന്നയിച്ചത്.
സത്യമേവ ജയതേ

ഒരു സംശയം ചോദിച്ചുകൊള്ളട്ടെ, നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയിൽ നടക്കുകയാണല്ലോ, കഴിഞ്ഞ ദിവസം...

Posted by Omar Lulu on Saturday, 19 September 2020

Content Highlights : Omar Lulu on Cyber attacks and criticism against Bhamaa and Siddique