'ആദ്യം ഇച്ചിരി വിഷമം ഉണ്ടാകും, പിന്നെ അങ്ങട് ശീലമായിക്കോളും'; സഹപ്രവർത്തകരോട് ഒമർ ലുലു


ജൂനിയർ മാൻഡ്രേക്ക് എന്ന ചിത്രത്തിൽ ജ​ഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രം റോഡിൽ പായ വിരിച്ചുകിടക്കുന്നതിന്റെ ചിത്രമാണ് ഒമർ ലുലു പോസ്റ്റ് ചെയ്തത്.

ഒമർ ലുലു | ഫോട്ടോ: വി.പി. പ്രവീൺകുമാർ | മാതൃഭൂമി

സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ പല പോസ്റ്റുകളും ചര്‍ച്ചയാകാറുണ്ട്. പുതിയ സിനിമകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാകും ഇതില്‍ അധിക പോസ്റ്റുകളും. പുതിയ ചിത്രമായ 'നല്ല സമയം' റിലീസിന് തയ്യാറെടുക്കവേ അദ്ദേഹത്തിന്റെ പുതിയ ഫെയ്‌സ്ബുക്ക് കുറിപ്പും ഒപ്പമുള്ള ചിത്രവും വാര്‍ത്തയില്‍ ഇടംപിടിക്കുകയാണ്.

ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം റോഡില്‍ പായ വിരിച്ചുകിടക്കുന്നതിന്റെ ചിത്രമാണ് ഒമര്‍ ലുലു പോസ്റ്റ് ചെയ്തത്. 'തെറിവിളികളും, കളിയാക്കലുകളും ആദ്യമായി കേള്‍ക്കുന്ന എന്റെ സഹപ്രവര്‍ത്തകരോട്, ഇതൊന്നും അത്ര കാര്യമായി എടുക്കേണ്ട, ആദ്യം ഒക്കെ ഇച്ചിരി വിഷമമൊക്കെ ഉണ്ടാകും, പിന്നെ അങ്ങട് ശീലമായിക്കോളും' എന്നാണ് ഇതിനൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.



സോഷ്യല്‍ മീഡിയ വഴി കളിയാക്കലുകള്‍ നേരിടേണ്ടി വരുന്ന ചലച്ചിത്രപ്രവര്‍ത്തകരോട് പറയുന്നു എന്ന രീതിയിലാണ് അദ്ദേഹം ഇക്കാര്യം എഴുതിയിരിക്കുന്നത്. പോസ്റ്റിന് വലിയ രീതിയിലുള്ള പിന്തുണയാണ് സംവിധായകന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പല പോസ്റ്റുകള്‍ക്കും ഒമര്‍ തന്നെ മറുപടി നല്‍കുന്നുമുണ്ട്.

ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ സിനിമയാണ് നല്ല സമയം. ഇര്‍ഷാദ് നായകനാകുന്ന ചിത്രത്തില്‍ വിജീഷ് വിജയനാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങള്‍ ആണ് നായികമാരായെത്തുന്നത്. കൂടാതെ ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍, ദാസേട്ടന്‍ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

നവാഗതയായ ചിത്രയും ഒമര്‍ ലുലുവും ചേര്‍ന്നാണ് തിരക്കഥ. സിനു സിദ്ദാര്‍ഥ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. വിശാഖ് പി.വിയാണ് കാസ്റ്റിംഗ് ഡയറക്ടര്‍.

കളന്തൂര്‍ എന്റര്‍ടൈന്‍മന്റ്‌സിന്റെ ബാനറില്‍ കളന്തൂര്‍ ആണ് നല്ല സമയം നിര്‍മിക്കുന്നത്. സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് തിരക്കഥാകൃത്ത് കൂടിയായ ചിത്രയും നവാഗതനായ സിദ്ധാര്‍ഥ് ശങ്കറും ചേര്‍ന്നാണ്. ഫ്രീമേസന്‍സ് എന്ന പുതിയ ടീമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. പി.ആര്‍.ഓ - പ്രതീഷ് ശേഖര്‍. ചിത്രം നവംബര്‍ 18-ന് തിയേറ്ററുകളില്‍ എത്തും.


Content Highlights: omar lulu new facebook post, nalla samayam movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented