ഒമര്‍ ലുലു ചിത്രം 'നല്ല സമയ'ത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങി


'നല്ല സമയ'ത്തിന്റെ പ്രോമോ സോങിലെ രംഗം | Photo: Special arrangement

ഒമര്‍ ലുലു പുതുമുഖതാരങ്ങളുമായി വീണ്ടുമെത്തുന്ന ചിത്രം 'നല്ല സമയ'ത്തിന്റെ പ്രോമോ സോങ് 'ഫ്രീക്ക് ലുക്ക്' പുറത്തിറങ്ങി. മലയാളത്തിലെ ആദ്യത്തെ മുഴുനീള സ്റ്റോണര്‍ കോമഡിയായെത്തുന്ന ചിത്രമാണ് 'നല്ല സമയം'.

പ്രണയത്തെ ചട്ടക്കൂടിനുള്ളില്‍ നിര്‍ത്തേണ്ട എന്ന് പറയുന്ന ഗാനം എല്‍ജിബിടിക്യു വിഭാഗത്തിലെ ആളുകളെയും പ്രതിനിധീകരിക്കുന്നുണ്ട്. പുതിയ നായികമാരായ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍ എന്നിവരാണ് പാട്ടിലുള്ളത്. ബിഗ് ബോസ്സിലൂടെ ജനശ്രദ്ധ നേടിയ ജാസ്മിന്‍ എം. മൂസയും നടി മറീന മൈക്കലും പ്രോമോ സോങില്‍ അഭിനയിച്ചിട്ടുണ്ട്.



ഒമര്‍ ലുലുവും നവാഗതയായ ചിത്രയും സംഗീത നിര്‍വഹിച്ച ഗാനം പാടിയത് ഇന്ദുലേഖ വാര്യര്‍, ബിന്ദു അനിരുദ്ധന്‍, ജീനു നസീര്‍, ചിത്ര എന്നിവര്‍ ചേര്‍ന്നാണ്. നവാഗതനായ കളന്തൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. സിനു സിദ്ധാര്‍ഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് റതിന്‍ രാധാകൃഷ്ണനാണ്. കാസ്റ്റിങ്: വിശാഖ് പി.വി.

നവംബറിലാണ് 'നല്ല സമയം' റിലീസിനെത്തുക.


Content Highlights: omar lulu movie 'nalla samayam' promo song released


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022


crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented