വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറിയതിന് പിന്നാലെ സിനിമ ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച് സംവിധായകന്‍ ഒമര്‍ ലുലു. പ്രീബിസിനസ് നോക്കാതെ 15 കോടി മുടക്കാന്‍ തയ്യാറുള്ള നിര്‍മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരുമെന്ന് ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒമര്‍ ലുലിവിന്റെ കുറിപ്പ്

പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരും.

അതേ സമയം വാരിയം കുന്നന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രം ഒരുക്കാന്‍ തയ്യാറാണെന്ന് സംവിധായകന്‍ സിദ്ദീഖ് ചേന്നമംഗല്ലൂര്‍ പ്രഖ്യാപിച്ചു. നിലവിലെ നിര്‍മാതക്കളും തിരക്കഥാകൃത്തുക്കളും തയ്യാറാണങ്കില്‍ താന്‍ സംവിധാനം ചെയ്യുമെന്ന് സിദ്ദിഖ് ചേന്നമംഗല്ലൂര്‍ പറഞ്ഞു. മലബാര്‍ ലഹളയെ ആസ്പദാക്കി താന്‍ പ്രഖ്യാപിച്ച സിനിമയുമായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദും പറഞ്ഞു. വലിയ കാന്‍വാസിലുള്ള സിനിമയാണ് കോവിഡ് നിയന്ത്രണങ്ങള്‍ മാറിയാലാകും ചിത്രീകരണമെന്നും പി.ടി പറഞ്ഞു. സംവിധായകന്‍ അലി അക്ബറും ഇതേ സംഭവത്തെ ആസ്പദമാക്കി ക്രൗഡ് ഫണ്ടിങ് വഴി ചിത്രം ഒരുക്കുന്നുണ്ട്.

Content Highlights: Omar Lulu is looking for producer For vaariyamkunnan movie casting Babu Antony as protagonist