സീ മ്യൂസിക്കിനു വേണ്ടി സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ആല്‍ബം 'തു ഹി ഹേ മേരി സിന്ദഗി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

'പെഹ്ലാ പ്യാര്‍' എന്ന പേരില്‍ മുന്‍പ് അനൗണ്‍സ് ചെയ്ത ആല്‍ബമാണ് കോപ്പി റൈറ്റ് വിഷയം ഉണ്ടായതുകൊണ്ട് പുതിയ പേരില്‍ ഇന്ന് അനൗണ്‍സ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ 'വസ്ഥേ' പാടിയ നിഖില്‍ ഡിസൂസ്സയാണ് പാടിയിരിക്കുന്നത് . നിഖില്‍ ഡിസൂസ്സയുടെ തൊട്ടുമുന്‍പത്തെ ഗാനത്തിന് ഒരു ബില്യണ്‍ യുട്യൂബ് കാഴ്ചക്കാരുണ്ട്, വസ്ഥേ എന്ന ഗാനത്തിന്റെ വിജയത്തിന് ശേഷം നിഖില്‍ ഡിസ്സുസ പാടുന്ന പാട്ട് എന്ന പ്രത്യേകതയും 'തു ഹി ഹേ മേരി സിന്ദകി' എന്ന പാട്ടിന് ഉണ്ട്.

ദുബായിലെ ഇന്‍ഫ്‌ലുവന്‍സേഴ്‌സും മലയാളി ദമ്പതികളുമായ ജുമാന ഖാന്‍ അജ്മല്‍ ഖാന്‍ എന്നിവരാണ് ആല്‍ബത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. അഭിഷേക് ടാലണ്ടഡിന്റെ വരികള്‍ക്ക് ജുബൈര്‍ മുഹമ്മദ് സംഗീതം പകരുന്നു. മുസ്തഫ അബൂബക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-അച്ചു വിജയന്‍, കാസ്റ്റിംഗ് ഡയറക്ടര്‍-വിശാഖ് പി വി. വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്ത്  നിര്‍മ്മിക്കുന്ന ഈ ആല്‍ബം ഫെബ്രുവരി 12-ന്  സീ മ്യൂസിക് യുട്യൂബ് ചാനലില്‍ റിലീസ് ചെയ്യും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: Omar Lulu Jumana-Ajmal Khan, Hindi album song, first look poster