-
ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പലർ സ്റ്റാറിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡ്ലോർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫെയയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെ മാൻഡ്ലോർ ഇക്കാര്യം സ്ഥിരീകരിച്ചു. കേരളത്തെ ഇഷ്ടപ്പെടുന്നുവെന്നും ബാബു ആന്റണിക്കൊപ്പം പവർ സ്റ്റാറിൽ അഭിനയിക്കാൻ ഒരുങ്ങുന്നതിൽ സന്തോഷമുണ്ടെന്നും മാൻഡ്ലോർ പറയുന്നു.
നൂറോളം ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുകയും രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഞ്ചു ചിത്രങ്ങൾ നിർമ്മിക്കുകയും രണ്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും ചെയ്തിട്ടുള്ള ഹോളിവുഡിലെ പ്രശസ്തനായ താരമാണ് ലൂയിസ്. മൈ ബിഗ് ഫാറ്റ് വെഡ്ഡിംഗ് (2002) ,മൈ ബിഗ് ഫട് ഗ്രീക്ക് ലൈഫ് (2003) ,മൈ ബിഗ് ഫട് ഗ്രീക്ക് വെഡിങ് 2( 2016) തുടങ്ങിയവയാണ് ലൂയിസ് മാൻഡ്ലോർന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.
റാംബോ: ദ ലാസ്റ്റ് ബ്ലഡ് (2019), ഐ ഓൾമോസ്റ്റ് മാരീഡ് എ സീരിയൽ കില്ലർ (2019) ദ മെർസിനറി(2020),ദ ഡെബ്റ്റ് കളക്ടർ 2 (2020) തുടങ്ങിയവയാണ് ലൂയിസിന്റെ പുതിയ ചിത്രങ്ങൾ.
വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായകനായി എത്തുന്ന ചിത്രമാണ് പവർ സ്റ്റാർ. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.
ആക്ഷൻ ത്രില്ലർ ചിത്രമായ പവർസ്റ്റാർ വേർച്ച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് ആണ് നിർമ്മിക്കുന്നത്. ബാബുരാജ്, റിയാസ് ഖാൻ, അബു സലീം, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വാർത്ത പ്രചരണം- എ എസ് ദിനേശ്.
Content Highlights :omar lulu babu antony power star hollywood actor louis mandylore shares video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..