ഒമര്‍ ലുലുവിന്റെ പവ്വര്‍ സ്റ്റാറില്‍ ഹോളിവുഡ് താരവും, പരിചയപ്പെടുത്തിയത് ബാബു ആന്റണി


1 min read
Read later
Print
Share

നൂറോളം ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുകയും രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഞ്ചു ചിത്രങ്ങൾ നിർമ്മിക്കുകയും രണ്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും ചെയ്തിട്ടുള്ള ഹോളിവുഡിലെ പ്രശസ്തനായ താരമാണ് ലൂയിസ്.

-

ഒമർ ലുലുവിന്റെ പുതിയ ചിത്രമായ പവർ സ്റ്റാറിൽ ഹോളിവുഡ് താരം ലൂവിസ് മാൻഡിലറും. നടൻ, സംവിധായകൻ, നിർമ്മാതാവ്, കഥാകൃത്ത് തുടങ്ങിയ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ഓസ്ട്രേലിയൻ താരമാണ് ലൂയിസ് മാൻഡിലർ(LOUIS MANDYLORE). പവർസ്റ്റാറിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് ലൂയിസ് അവതരിപ്പിക്കുന്നത്.

നൂറോളം ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുകയും രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഞ്ചു ചിത്രങ്ങൾ നിർമ്മിക്കുകയും രണ്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും ചെയ്തിട്ടുള്ള ഹോളിവുഡിലെ പ്രശസ്തനായ താരമാണ് ലൂയിസ്. മൈ ബിഗ് ഫാറ്റ് വെഡ്ഡിംഗ് (2002) ,മൈ ബിഗ് ഫട് ഗ്രീക്ക് ലൈഫ് (2003) ,മൈ ബിഗ് ഫട് ഗ്രീക്ക് വെഡിങ് 2( 2016) തുടങ്ങിയവയാണ് ലൂയിസ് മാൻഡിലറിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

ബാബു ആന്റണി തന്നെയാണ് തന്റെ സുഹൃത്തായ ലൂയിസിനെ സംവിധായകൻ ഒമർ ലുലുവിന് നിർദേശിച്ചത്.

റാംബോ: ദ ലാസ്റ്റ് ബ്ലഡ് (2019), ഐ ഓൾമോസ്റ്റ് മാരീഡ് എ സീരിയൽ കില്ലർ (2019) ദ മെർസിനറി(2020),ദ ഡെബ്റ്റ് കളക്ടർ 2 (2020) തുടങ്ങിയവയാണ് ലൂയിസിന്റെ പുതിയ ചിത്രങ്ങൾ.

ആക്ഷൻ ത്രില്ലർ ചിത്രമായ പവർസ്റ്റാർ വേർച്ച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് ആണ് നിർമ്മിക്കുന്നത്. ബാബുരാജ്, റിയാസ് ഖാൻ, അബു സലീം, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വാർത്ത പ്രചരണം- എ എസ് ദിനേശ്.

Content Highlights :omar lulu babu antony power star hollywood actor louis mandylore

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rani movie

1 min

'വാഴേണം ദൈവമേ'; ഭാവന നായികയാകുന്ന റാണിയിലെ വീഡിയോ ​ഗാനം പുറത്ത്

Jun 8, 2023


kollam sudhi car accident  death mahesh kunjumon mimicry artist underwent surgery recovering

1 min

കാറപകടത്തില്‍ പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞു

Jun 8, 2023


JAILER

1 min

രജനികാന്തും മോഹൻലാലും ഒന്നിക്കുന്ന 'ജയിലർ'; കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

Jun 8, 2023

Most Commented